ചര്‍ച്ചയ്ക്ക് തയ്യാറാണ് പക്ഷേ പരമാധികാരത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല: ഖത്തര്‍ 

ഖത്തര്‍ വ്യവസ്ഥകള്‍ അംഗീകരിക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന് സൗദി അറോബ്യ ഇന്നലെ വ്യക്തമാക്കിയിരുന്നു.
ചര്‍ച്ചയ്ക്ക് തയ്യാറാണ് പക്ഷേ പരമാധികാരത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല: ഖത്തര്‍ 

ദോഹ:ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും എന്നാല്‍ തങ്ങളുടെ പരാമാധികാരത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും ഖത്തര്‍. വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹിമാന്‍ അല്‍താനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഖത്തറിന്റെ നിലപാട് വ്യക്തതയുള്ളതാണെന്ന് വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി. പ്രശ്‌നം പരിഹരിക്കാന്‍ യുക്തിസഹമായ ഏതു ചര്‍ച്ചയ്ക്കും ഞങ്ങള്‍ ഒരുക്കമാണ്, എന്നാല്‍ ഞങ്ങളുടെ പരാമാധികാരം അടിയറവ് വെക്കില്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഖത്തര്‍ വ്യവസ്ഥകള്‍ അംഗീകരിക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന് സൗദി അറോബ്യ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഖത്തര്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ജൂണ്‍ അഞ്ചിനായിരുന്നു ഖത്തറിനെതിരെ സൗദി,യുഎഇ,ഈജിപ്ത്,ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ വ്യാപാര,ഗതാഗത,നയതന്ത്ര ഉപരോധം ഏര്‍പ്പെടുത്തിയത്.ഉപരോധം പിന്‍വലിക്കാനായി ഈ രാജ്യങ്ങള്‍ പതിമൂന്ന് നിബന്ധനകള്‍ ഖത്തറിന് മുന്നില്‍ വെച്ചിരുന്നു. അല്‍ ജസീറ അടച്ചുപൂട്ടുക, ഇറാനുമായുളള ബന്ധം അവസാനിപ്പിക്കുക തുടങ്ങിയവയൊക്കെയായിരുന്നു പ്രധാന നിബന്ധനകള്‍. എന്നാല്‍ അത് അന്നുതന്നെ തങ്ങളുെട രാജ്യത്തിന്റെ സ്വാതന്ത്ര്യം ഹനിക്കുന്നതാണ് നിബന്ധനകള്‍ എന്ന് ചൂണ്ടിക്കാട്ടി ഖത്തര്‍ ഇവ നിരസിച്ചിരുന്നു. ഇന്നലെ നിബന്ധനകളില്‍ ചര്‍ച്ചയില്ലെന്ന് സൗദി വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഖത്തര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com