റബ്ബര്‍ ടാപ്പിങ് തൊഴിലാളികള്‍ക്കൊരു നല്ല വാര്‍ത്ത; മലേഷ്യ കേരളത്തില്‍ നിന്ന് ടാപ്പിങ് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങുന്നു

മികച്ച ശമ്പളമാണ് കോര്‍പ്പറേഷന്‍ ടാപ്പിങ് തൊഴിലാളികള്‍ക്ക് ഓഫര്‍ ചെയ്തിരിക്കുന്നത്
റബ്ബര്‍ ടാപ്പിങ് തൊഴിലാളികള്‍ക്കൊരു നല്ല വാര്‍ത്ത; മലേഷ്യ കേരളത്തില്‍ നിന്ന് ടാപ്പിങ് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങുന്നു

റബ്ബറിന്റെ വിലയിടിഞ്ഞതിന്റെ പേരില്‍ തൊളില്‍ നഷ്ടപ്പെടുകയും കൂലി കിട്ടാതാകുകയും ചെയ്ത തൊഴിലാളികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത നന്നായി റബ്ബര്‍ വെട്ടാന്‍ അറിയാവുന്ന തൊഴിലാളികള്‍ ജോലിയില്ലാത്തതിന്റെ പേരില്‍ ഇനിമുതല്‍ വിഷമിക്കേണ്ടതില്ല. നിങ്ങള്‍ക്ക് മലേഷ്യന്‍ സര്‍ക്കാര്‍ ജോലി തരും! 

മലേഷ്യന്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കേരളത്തില്‍ നിന്ന് റബ്ബര്‍ ടാപ്പിങ് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങുകാണ്. മികച്ച ശമ്പളമാണ് കോര്‍പ്പറേഷന്‍ ടാപ്പിങ് തൊഴിലാളികള്‍ക്ക് ഓഫര്‍ ചെയ്തിരിക്കുന്നത്. 

മലേഷ്യന്‍ കമ്പനികള്‍ കേരളത്തില്‍ നിന്നുള്ള റബ്ബര്‍ ടാപ്പിങ് തൊഴിലാളികള്‍ക്ക് ഓഫര്‍ ചെയ്യുന്നത് കൂടുതല്‍ വരുമാനവും മികച്ച ജീവിത സാഹചര്യവുമാണെന്ന് പ്ലാനേഴ്‌സ് ഗ്രൂപ് റിക്രൂട്‌മെന്റ് കമ്പനി മേധാവി നൗഷാദ് അബ്ദുള്‍ ഖയാം പറഞ്ഞു. ഈ കമ്പനി അടുത്ത മാസം 200 തൊഴിലാളികളെയാണ് റിക്രൂട്ട് ചെയ്യാന്‍ പോകുന്നത്. എന്നാല്‍ എല്ലാപേരും കേരളത്തില്‍ നിന്നുള്ളവരല്ല, റബ്ബര്‍ വ്യവസായം കാര്യക്ഷമമായി മുന്നോട്ട് പോകുന്ന മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരേയും റിക്രൂട്ട് ചെയ്യുുന്നുണ്ട്. ഇതുപോലെ നൂറുകണക്കിന് കമ്പനികളാണ് റബ്ബര്‍ ടാപ്പിങ് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ തയ്യാറെടുക്കുന്നത്.

കേരളത്തിലെ റബ്ബര്‍ ടാപ്പിങ് തൊഴിവലാളികള്‍ക്ക് നിലവില്‍ കൂലി ലഭിക്കുന്നത് ദിവസം 500 രൂപ എന്ന നിരക്കിലാണ്. എന്നാല്‍ റബ്ബറിന്റെ വില കുത്തനെ കുറഞ്ഞതും കര്‍ഷകര്‍ മറ്റ് മേഖലകളിലേക്ക് തിരിഞ്ഞതും ഈ മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ ജീവിതം ദുരിത പൂര്‍ണ്ണമാക്കിയിരിക്കുകയാണ്. അപ്പോഴാണ് മലേഷ്യയില്‍ നിന്നൊരു ശുഭകരമായ വാര്‍ത്ത എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com