ട്രംപിന് സൗദിയിലേക്ക് സ്വാഗതമറിയിച്ച് സല്‍മാന്‍ രാജാവ് 

മേയ് 20, 21 തീയതികളാലായിരിക്കും ട്രംപ് സൗദിയിലെത്തുന്നത്.
ട്രംപിന് സൗദിയിലേക്ക് സ്വാഗതമറിയിച്ച് സല്‍മാന്‍ രാജാവ് 

റിയാദ്: സൗദി അറേബ്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്താനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഭരണാധികാരി സല്‍മാന്‍ രാജാവ് സ്വാഗതം ചെയ്തു. മേയ് 20, 21 തീയതികളാലായിരിക്കും ട്രംപ് സൗദിയിലെത്തുന്നത്. കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ ട്രംപിനെ സ്വാഗതം ചെയ്യുന്നതായി രാജാവ് പ്രഖ്യാപിക്കുകയായിരുന്നു.

കൂടാതെ ട്രംപിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ചു ജിദ്ദയില്‍ നടക്കുന്ന മൂന്നു ഉച്ചകോടികളില്‍ പങ്കെടുക്കുന്നതിന് ഗള്‍ഫ് ഭരണാധികാരികളെയും അറബ്, ഇസ്ലാമിക് നേതാക്കളെയും സല്‍മാന്‍ രാജാവ് സ്വാഗതം ചെയ്തു. 20ന് നടക്കുന്ന സൗദിഅമേരിക്കന്‍ ഉച്ചകോടി തന്ത്രപരമായ ഉഭയകക്ഷിബന്ധവും സഹകരണവും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്ന് സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗം വിലയിരുത്തി. 

നടക്കാനിരിക്കുന്ന ഉച്ചകോടി ഗള്‍ഫ് മേഖലയില്‍ സുരക്ഷയും സമാധാനവും ഊട്ടിയുറപ്പിക്കുന്നതിനു സഹായിക്കുമെന്നാണ് പ്രതീക്ഷ. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നത് ഉള്‍പ്പെടെയുള്ളവ ഉച്ചകോടിയിലെ പ്രധാന അജണ്ടയാണ്. സഹിഷ്ണുത തുടങ്ങിയ മൂല്യങ്ങള്‍ ലോകത്ത് പ്രചരിപ്പിക്കുന്നതിനു ഇസ്ലാമിക്അറബ് ഉച്ചകോടി അവസരമൊരുക്കുമെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com