റംസാന്‍ മാസത്തില്‍ ബാഗ്ദാദില്‍ ഐഎസ് അക്രമം അഴിച്ചുവിടുന്നു; തുടരെയുള്ള രണ്ടു സ്‌ഫോടനങ്ങളില്‍ 22 മരണം 

കഴിഞ്ഞ റംസാന്‍ മാസത്തില്‍ ഇവിടെ നടന്ന ചാവേറാക്രമണത്തില്‍ 300ഓളം ആളുകളുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു
റംസാന്‍ മാസത്തില്‍ ബാഗ്ദാദില്‍ ഐഎസ് അക്രമം അഴിച്ചുവിടുന്നു; തുടരെയുള്ള രണ്ടു സ്‌ഫോടനങ്ങളില്‍ 22 മരണം 

ബാഗ്ദാദ്: ഇറാഖിലെ  ബാഗ്ദാദില്‍ 15പേര്‍ കൊല്ലപ്പെട്ട കാര്‍ബോംബ് അക്രമത്തിന് പിന്നാലെ വീണ്ടും സ്‌ഫോടനം. അല്‍ ഷഹദാ ബ്രിഡ്ജില്‍ നടന്ന കാര്‍ ബോംബ് സ്‌പോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ രാത്രി നടന്ന ആദ്യ സ്‌ഫോടനത്തില്‍ 15പേര്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ കഴിയുന്നതിന് മുമ്പാണ് അടുത്ത സ്‌ഫോടനം ുണ്ടായിരിക്കുന്നത്. 30ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌ഫോടനം നടന്നത് പ്രസിദ്ധമായ മുത്തനബി തെരുവിന് ഏറ്റവും അടുത്താണ്. 
അക്രമത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. 

റംസാന്‍ നോമ്പുതുറ സമയത്ത് പുറത്ത് ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയ ആളുകളെ ലക്ഷ്യം വെച്ചാണ് രണ്ട് അക്രമവും നടന്നത്. 
കഴിഞ്ഞ റംസാന്‍ മാസത്തില്‍ ഇവിടെ നടന്ന ചാവേറാക്രമണത്തില്‍ 300ഓളം ആളുകളുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. 

ഐഎസ് ശക്തികേന്ദ്രമായിരുന്ന മൊസൂളില്‍ നിന്നും ഇറാഖി സേന ഐഎസിനെ തുരത്തുന്നതില്‍ ഏറിയപങ്കും വിജയിച്ച സാഹചര്യത്തിലാണ് ഇറാഖിന്റെ മറ്റിടങ്ങളില്‍ ഐഎസ് അക്രമം അഴിച്ചുവിടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com