സമൂഹത്തിന്റെ തുറിച്ചുനോട്ടങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇതേ മാര്‍ഗമുള്ളു; ഭാഗ്യലക്ഷ്മി

നിറഞ്ഞ സദസ്സായിരുന്നു എന്റെ മുമ്പില്‍എല്ലാം ചോദിച്ചു,സിനിമയും ജീവിതവും പോരാട്ടവും വടക്കാഞ്ചേരിയും,നടിയും എല്ലാം എല്ലാം.നല്ലൊരനുഭവം
സമൂഹത്തിന്റെ തുറിച്ചുനോട്ടങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇതേ മാര്‍ഗമുള്ളു; ഭാഗ്യലക്ഷ്മി

ഷാര്‍ജ:  പ്രതികരിക്കാനുള്ള മനസ്സ് രൂപപ്പെട്ടാല്‍ മാത്രമേ സമൂഹത്തിന്റെ തുറിച്ചുനോട്ടങ്ങളില്‍നിന്നു രക്ഷപ്പെടാന്‍ കഴിയുകയുള്ളുവെന്ന് നടിയും  ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഷാര്‍ജ പുസ്്തകോത്സവത്തില്‍ സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി. പലരുടെയും പെരുമാറ്റങ്ങള്‍ക്കു നേരെ ഒറ്റയടിക്കു പ്രതികരിക്കാന്‍ തുടങ്ങിയതോടെ ആ ഭാഗത്തുനിന്നുള്ള ഭയപ്പെടുത്തലുകള്‍ നിലച്ചതായും ഭാഗ്യലക്ഷ്മി പറഞ്ഞു. 

വായനയിലൂടെയാണ് എഴുത്തിന്റെ ലോകത്തേക്കു കടന്നുവന്നത്. 400ലേറെ സിനിമകളില്‍ പ്രവര്‍ത്തിക്കാനും 250 താരങ്ങള്‍ക്കു ശബ്ദം നല്‍കാനും സാധിച്ചു. അക്ഷരശുദ്ധിയിലേക്കു തന്നെ കൊണ്ടുവന്നതും പ്രോല്‍സാഹനം നല്‍കിയതും കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിയാണെന്ന് പറഞ്ഞ അവര്‍ തന്റെ സ്വരഭേദങ്ങള്‍ എന്ന പുസ്തകത്തിലെ അധ്യായവും വായിച്ചു.

നാലാം വയസ്സിലെ അനാഥത്വവും ബാലമന്ദിരത്തിലെ ജീവിതവും കഷ്ടപ്പാടുകളും വിശദീകരിച്ച ഭാഗ്യലക്ഷ്മി നാല്‍പതാം വയസ്സിലെ പ്രണയവും അതു മനസ്സിലുണ്ടാക്കിയ മാറ്റങ്ങളും വലുതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com