നമ്മള്‍ എങ്ങനെയായിരുന്നോ അതിലേക്ക് തന്നെ മടങ്ങിപ്പോകും; സൗദിയെ രാഷ്ട്രീയ ഇസ്‌ലാമിന്റെ നിയമങ്ങളില്‍ നിന്ന് മോചിപ്പിക്കും: സല്‍മാന്‍ രാജകുമാരന്‍ 

ലോകത്താകെയുള്ള എല്ലാ മതങ്ങളേയും പാരമ്പര്യങ്ങളേയും ജനങ്ങളേയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മിതവാദ ഇസ്‌ലാം രാഷ്ട്രമായി നാം മാറും
നമ്മള്‍ എങ്ങനെയായിരുന്നോ അതിലേക്ക് തന്നെ മടങ്ങിപ്പോകും; സൗദിയെ രാഷ്ട്രീയ ഇസ്‌ലാമിന്റെ നിയമങ്ങളില്‍ നിന്ന് മോചിപ്പിക്കും: സല്‍മാന്‍ രാജകുമാരന്‍ 

ജിദ്ദ: സൗദി അറേബ്യയുടെ നയങ്ങളില്‍ മിതത്വം കൊണ്ടുവരുമെന്ന് ഭരണാധികാരി മുഹമ്മദ് ബിന്‍ സല്‍മാന്‍. സൗദിയിലെ മതനിയമങ്ങളുടെ കണിശത കുറക്കാനാണ് രാജകുമാരന്റെ തീരുമാനം. നമ്മള്‍ എങ്ങനെയായിരുന്നോ,അതിലേക്ക് തന്നെ നമ്മള്‍ മടങ്ങിപ്പോകുകയാണ്. ലോകത്താകെയുള്ള എല്ലാ മതങ്ങളേയും പാരമ്പര്യങ്ങളേയും ജനങ്ങളേയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മിതവാദ ഇസ്‌ലാം രാഷ്ട്രമായി നാം മാറും, മുഹമ്മദ് രാജകുമാരന്‍ പറയുന്നു. 

സൗദി അറേബ്യയെ ലോകത്തിന്റെ സംഗമകേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ 50,000 കോടി ഡോളറിന്റെ വികസനപദ്ധതി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്ലാണ് രാജകുമാരന്റെ പുതിയ പ്രഖ്യാപനവും വന്നിരിക്കുന്നത്. 

നമുക്കൊരു സാധാരണ ജീവിതം നയിക്കേണ്ടതുണ്ട്.  സഹിഷ്ണുതയും സമാധാനവും നിലനിര്‍ത്തുന്ന കൂടുതല്‍ സ്വാതതന്ത്ര്യമുള്ള രാഷ്ട്രമായി മാറണം. സൗദി ജനസംഖ്യയിലെ 70% വും 30 വയസ്സിനു താഴെയാണ്. നാം അടുത്ത 30 വര്‍ഷം  വിനാശകരമായ ആശയങ്ങള്‍ കൈകാര്യം ചെയ്യുന്നതല്ല. അവയെ നമുക്ക് ഓരോന്നായി ഒഴിവാക്കാം, സല്‍മാന്‍ പറഞ്ഞു. 

സൗദി അറേബ്യ പുതിയ മാറ്റങ്ങളിലേക്ക് പോകുകയല്ലെന്നും  മതത്തിന്റെ കടുംപിടുത്തങ്ങളില്ലായിരുന്ന പഴയ കാലത്തേക്ക് തിരിച്ചുപോകുകയാണെന്നും വാര്‍ത്താ ഏജന്‍സിസായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. 

1979ലെ ഫൈസല്‍ രാജാവിന്റെ വധത്തോടെ രാജ്യത്ത് ഉയര്‍ന്നുവന്ന രാഷ്ട്രീയ ഇസ്‌ലാമാണ് സൗദിയില്‍ മതനിയമങ്ങള്‍ ഇത്രയും കണിശമാക്കിയതെന്ന് മുഹമ്മദ് രാജകുമാരന്‍ തുറന്നുസമ്മതിക്കുന്നു. 70കളില്‍ രാജ്യത്ത് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നടത്താനും ടിവി കാണാനും ഒക്കെ അവകാശമുണ്ടായിരുന്നു. എന്നാല്‍ അല്‍ ഷെയ്ഖ് കുടുംബത്തിന്റെ അന്ത്യത്തോടെ അതെല്ലാം നിലച്ചു. തുടര്‍ന്നുവന്ന അല്‍ സൗദ് കുടുംബ വാഴ്ച മത-യാഥാസ്ഥിതിക നിലപാടുകള്‍ ശക്തമാക്കി. സല്‍മാന്‍ രാജാവ് വരെ തുടര്‍ന്നുവന്നിരുന്ന കണിശതയാര്‍ന്ന മതനിയമങ്ങള്‍ക്ക് അയവ് വരുത്താനാണ് പുതിയ കിരീടാവകാശി തുനിഞ്ഞിറങ്ങിയിരിക്കുന്നത്. 

മനുഷ്യാവകാശ ഗ്രൂപ്പുകളില്‍ നിന്നും വ്യാപകമായ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നതിനിടയിലാണ് ഭരണാധികാരി പുതിയ നയങ്ങളെക്കുറിച്ച് വാചാലനായിരിക്കുന്നത്. രാജ്യത്ത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ യാതൊരു മുന്നറിയിപ്പും കൂടാതെ അറസ്റ്റിലാകുന്ന സ്ഥിതിവിശേഷം തുടരുന്നുണ്ടെന്ന് ആംനസ്റ്റി ഇന്‍ര്‍നാഷ്ണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com