സ്ത്രീകള്‍ അല്‍പ ബുദ്ധികള്‍, ഡ്രൈവ് ചെയ്യാന്‍ അനുവദിക്കരുത് എന്ന് മുസ്ലീം മത പ്രഭാഷകന്‍

ഇദ്ദേഹത്തെ മത പ്രഭാഷണങ്ങള്‍ നടത്തുന്നതില്‍ നിന്നും വിലക്കിയായിരുന്നു സൗദി ഭരണകൂടം മറുപടി നല്‍കിയത്
സ്ത്രീകള്‍ അല്‍പ ബുദ്ധികള്‍, ഡ്രൈവ് ചെയ്യാന്‍ അനുവദിക്കരുത് എന്ന് മുസ്ലീം മത പ്രഭാഷകന്‍

റിയാദ്: പുരുഷനെ അപേക്ഷിച്ച് സ്ത്രീകള്‍ അല്‍പ ബുദ്ധികളാണ്. അതിനാല്‍ സ്ത്രീകളെ വാഹനം ഓടിക്കാനൊന്നും അനുവദിക്കരുതെന്ന് മുസ്ലീം മത പ്രഭാഷകന്‍. ഇദ്ദേഹത്തെ മത പ്രഭാഷണങ്ങള്‍ നടത്തുന്നതില്‍ നിന്നും വിലക്കിയായിരുന്നു സൗദി ഭരണകൂടം മറുപടി നല്‍കിയത്. 

സാദ് അല്‍ ഹിജ്‌റി എന്ന മത പ്രഭാഷകനെയാണ് സൗദി സര്‍ക്കാര്‍ പൊതു പ്രാര്‍ഥന ചടങ്ങുകളില്‍ നിന്നും, എല്ലാ തരം മത പരിപാടികളില്‍ നിന്നും വിലക്കിയിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരായ ഇദ്ദേഹത്തിന്റെ പരാമര്‍ശത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നതോടെയാണ് സൗദി ഭരണകൂടും നടപടി സ്വീകരിച്ചത്. 

സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കരുതെന്നും മത പ്രഭാഷകന്‍ പറഞ്ഞിരുന്നു. സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന ഏക രാജ്യമാണ് സൗദി. തൊഴിലിടങ്ങളിലേക്ക് സ്ത്രീകളെ കൂടുതലായി എത്തിക്കാന്‍ പദ്ധതികള്‍ സൗദി ഭരണകൂടം ആവിഷ്‌കരിക്കുമ്പോഴും സ്ത്രീകള്‍ക്കുള്ള സ്വതന്ത്ര്യം ഇവിടെ പരിമിതം മാത്രമാണ്. 

കുടുംബത്തിലെ മുതിര്‍ന്ന പുരുഷന്‍, പിതാവ്, സഹോദരന്‍, ഭര്‍ത്താവ് എന്നിവരില്‍ ആരുടെയെങ്കിലും അനുവാദം ഉണ്ടെങ്കില്‍ മാത്രമെ സൗദിയില്‍ സ്ത്രീകള്‍ക്ക് പഠിക്കാനും, യാത്രയ്ക്കും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും സാധിക്കുകയുള്ളു. 

മത പ്രഭാഷണത്തിന്റെ പേരില്‍ സമത്വം, സ്ത്രീകളോടുള്ള ബഹുമാനം എന്നിവയെ കുറിച്ച് ഇസ്ലാം നിഷ്‌കരിശിക്കുന്ന രീതിയില്‍ നിന്നും പുറത്തുപോയതിനാണ് ഹിജ് റിക്ക് മത പ്രഭാഷണം നടത്തുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സൗദി ഭരണകൂടം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com