താരമായി സല്‍മാന്‍ ഹോളിവുഡില്‍; ടകിലയുമായി സൗദിയില്‍ വരാമെന്ന് റോക്ക് 

മാധ്യമരാജാവ് റൂപര്‍ട്ട് മര്‍ഡോക് നടത്തിയ അത്താഴ വിരുന്നില്‍ പങ്കെടുത്ത സല്‍മാന്‍ ഹോളിവുഡ് കമ്പനികളേയും താരങ്ങളേയും സൗദിയിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. 
താരമായി സല്‍മാന്‍ ഹോളിവുഡില്‍; ടകിലയുമായി സൗദിയില്‍ വരാമെന്ന് റോക്ക് 

സൗദി അറേബ്യന്‍ ഭരണാധികാരി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഹോളിവുഡില്‍ സന്ദര്‍ശനം നടത്തിയതാണ് ഇപ്പോള്‍ രാജ്യാന്തര മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. യാഥാസ്ഥിതിക ഇസ്‌ലാമിക നിയമങ്ങളില്‍ നിന്ന് വിടുതല്‍ പ്രഖ്യാപിച്ച സൗദി 35 വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമ പ്രദര്‍ശനം അനുവദിച്ചിരിക്കുകയാണ്. അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന സല്‍മാന്‍ മാധ്യമരാജാവ് റൂപര്‍ട്ട് മര്‍ഡോക് നടത്തിയ അത്താഴ വിരുന്നില്‍ പങ്കെടുത്ത സല്‍മാന്‍ ഹോളിവുഡ് കമ്പനികളേയും താരങ്ങളേയും സൗദിയിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. ഇതില്‍ പ്രധാനി ഹോളിവുഡ് നടന്‍ റോക്ക് ആണ്. 

ഉടനേതന്നെ തന്റെ ആദ്യസന്ദര്‍ശനത്തിനായി സൗദിയിലേക്ക് പുറപ്പെടുമെന്ന് റോക്ക് അറിയിച്ചുകഴിഞ്ഞു. അതുമാത്രമല്ല, സൗദിയിലെത്തുമ്പോള്‍ സല്‍മാനും കുടുംബത്തിനും വേണ്ടി മെക്‌സിക്കോയുടെ സ്വന്തം മദ്യം ടക്വിലയും കൊണ്ടുവരാം എന്നാണ് ജോണ്‍ പറഞ്ഞിരിക്കുന്നത്. വര്‍ഷങ്ങളായി മദ്യ നിരോധമുള്ള രാജ്യമാണ് സൗദി. അമേരിക്കയിലെ ഏറ്റവും വലിയ സിനിമ കമ്പനിയായ എഎംസി 30ഓളം തീയറ്ററുകളാണ് സൗദിയില്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്. 

സല്‍മാന്റെ പുതിയ നീക്കങ്ങള്‍ അത്ഭുതത്തോടെയാണ് ലോകം വീക്ഷിക്കുന്നത്. എണ്ണ വിപണിയില്‍ കാലിടറിത്തുടങ്ങിയ സൗദിയ്ക്ക് പിടിച്ചു നില്‍ക്കണമെങ്കില്‍ രാജ്യത്തെ സ്വതന്ത്രവത്കരിക്കാതെ സാധ്യമല്ല എന്ന തിരിച്ചറിവാണ് സല്‍മാന്റെ ഈ നീക്കങ്ങള്‍ക്കെല്ലാം പിന്നില്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com