ദുബായില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് ഗള്‍ഫിലേക്ക് കൊണ്ടുപോയ യുവതിയെ ഷെയ്ഖിന് വിറ്റു; ഹൈദരാബാദ് സ്വദേശിനിയെ മോചിപ്പിച്ചു

ദുബായിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ സെയില്‍ ഗേളിന്റെ ജോലി ശരിയാക്കിയിട്ടുണ്ടെന്ന് പറഞ്ഞാണ് യുവതിയെ ദുബായിലേക്ക് കൊണ്ടുപോകുന്നത്
ദുബായില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് ഗള്‍ഫിലേക്ക് കൊണ്ടുപോയ യുവതിയെ ഷെയ്ഖിന് വിറ്റു; ഹൈദരാബാദ് സ്വദേശിനിയെ മോചിപ്പിച്ചു

ജോലി വാഗ്ദാനം ചെയ്ത് ദുബായില്‍ കൊണ്ടുപോയ യുവതിയെ ഷെയ്ഖിന് വിറ്റു. കഴിഞ്ഞ ദിവസം രാജ്യത്തേക്ക് തിരിച്ചെത്തിച്ച ഹൈദരാബാദ് സ്വദേശിയാണ് തനിക്ക് നേരിടേണ്ടിവന്ന അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞത്. ദുബായിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ സെയില്‍ ഗേളിന്റെ ജോലി ശരിയാക്കിയിട്ടുണ്ടെന്ന് പറഞ്ഞാണ് യുവതിയെ ദുബായിലേക്ക് കൊണ്ടുപോകുന്നത്. എന്നാല്‍ അവിടെയെത്തിയതോടെ വീട്ടു പണിക്കായി യുവതിയെ ഒരു ഷെയ്ഖിന് വില്‍ക്കുകയായിരുന്നു. 

ഹൈദരാബാദില്‍ നിന്നുള്ള ഏജന്റാണ് യുവതിക്ക് ജോലി വാഗ്ദാനം ചെയ്തത്. വീട്ടിലെ കഷ്ടപ്പാട് കാരണമാണ് യുവതി വിദേശത്തേക്ക് പോകാന്‍ തയാറായത്. മാര്‍ച്ച് 18 നാണ് ഏജന്റ് യുവതിയെ ഷാര്‍ജയിലേക്ക് അയച്ചു. അവിടെയെത്തിയതോടെ യുവതിയെ ഒരു ഓഫീസില്‍ പൂട്ടിയിടുകയായിരുന്നു. പിന്നീട് ഒരു ഷേയ്ഖ് വന്ന് യുവതിയെ വാങ്ങി ബഹ്‌റൈനിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെനിന്ന് ഒമാനിലേക്ക് വീട്ടുജോലിക്കായി കൊണ്ടുപോയെന്നും യുവതി പറഞ്ഞു. 

അവിടെ കൊടിയ പീഡനമാണ് യുവതിക്ക് നേരിടേണ്ടിവന്നത്. ഒരുപാട് ജോലികള്‍ ചെയ്യിക്കുമായിരുന്നെന്നും ഉപദ്രവിക്കുമായിരുന്നെന്നും യുവതി പറഞ്ഞു. കഴിക്കാന്‍ ആവശ്യത്തിന് ഭക്ഷണം പോലും നല്‍കിയിരുന്നില്ല. അവിടത്തെ അവസ്ഥയെക്കുറിച്ച് അമ്മയെ അറിയിച്ചതോടെയാണ് രക്ഷപ്പെടാനുളള വാതില്‍ തുറന്നത്. മസ്‌കറ്റിലെ ഇന്ത്യന്‍ എംബസിയുമായി യുവതിയുടെ വീട്ടുകാര്‍ ബന്ധപ്പെടുകയായിരുന്നു. വിദേശകാര്യ മന്ത്രിലയം ഇടപെട്ടതോടെ യുവതിയുടെ മോചനം എളുപ്പത്തിലായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com