ഷാര്‍ജയില്‍ ഭാര്യയെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചുമൂടി മലയാളി; കൊലയ്ക്ക് ശേഷം കേരളത്തിലേക്ക് കടന്നു

കൊലനടത്തിയത് എങ്ങിനെയെന്ന് വ്യക്തമല്ല. കൊല നടന്നിട്ട് ഒരു മാസം പിന്നിട്ടിട്ടുണ്ടാകാം എന്നാണ് പൊലീസിന്റെ വിലയിരുത്തല്‍
ഷാര്‍ജയില്‍ ഭാര്യയെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചുമൂടി മലയാളി; കൊലയ്ക്ക് ശേഷം കേരളത്തിലേക്ക് കടന്നു

ഷാര്‍ജയില്‍ ഇന്ത്യക്കാരിയായ യുവതിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മലയാളിയായ ഭര്‍ത്താവ് യുവതിയെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ടതിന് ശേഷം നാടുവിടുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മലയാളിയായ ഭര്‍ത്താവ് കേരളത്തിലേക്ക് കടന്നതായാണ് സൂചന. 

കൊലനടത്തിയത് എങ്ങിനെയെന്ന് വ്യക്തമല്ല. കൊല നടന്നിട്ട് ഒരു മാസം പിന്നിട്ടിട്ടുണ്ടാകാം എന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. യുവതിയുടെ സഹോദരന്‍ ഷാര്‍ജയില്‍ എത്തി പൊലീസില്‍ പരാതി നല്‍കിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. സഹോദരിയെ കുറിച്ച് യാതൊരു വിവരവും ലഭിക്കാതെയായതോടെയാണ് ഇയാള്‍ ഷാര്‍ജയിലേക്ക് നേരിട്ടെത്തിയത്. 

ഇവര്‍ താമസിച്ചിരുന്ന വീട്ടിലെത്തി സഹോദരന്‍ അന്വേഷിച്ചു എങ്കിലും വിവരമൊന്നും ലഭിച്ചില്ല. പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് വീടിനുള്ളില്‍ പരിശോധന നടത്തിയപ്പോഴാണ് ഒരുഭാഗത്തെ ടൈലുകള്‍ ഇളകി കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. 

കേരളത്തിലേക്ക് കടന്നുവെന്ന സംശയിക്കുന്ന ഭര്‍ത്താവിനെ കണ്ടെത്തുന്നതിനായി ഇന്റര്‍പോള്‍ സഹായം തേടിയിട്ടുണ്ട്. കേരളത്തിലേക്ക് മടങ്ങുന്നതിന് മുന്‍പ് ഷാര്‍ജയിലെ വീടിന് മുന്നില്‍ ഇയാള്‍ വാടകയ്ക്ക് എന്ന ബോര്‍ഡും വെച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com