സ്ത്രീകള്‍ പൊതു സ്ഥലങ്ങളില്‍ പര്‍ദ്ദ ധരിക്കണം എന്ന് നിര്‍ബന്ധമില്ല; ചരിത്ര തീരുമാനവുമായി സൗദി 

സ്ത്രീകള്‍ പര്‍ദ്ദ ധരിച്ച് മാത്രമേ പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാവു എന്ന കര്‍ശന നിയമത്തിന് ഇളവുമായി സൗദി
സ്ത്രീകള്‍ പൊതു സ്ഥലങ്ങളില്‍ പര്‍ദ്ദ ധരിക്കണം എന്ന് നിര്‍ബന്ധമില്ല; ചരിത്ര തീരുമാനവുമായി സൗദി 

 ജിദ്ദ: സ്ത്രീകള്‍ പര്‍ദ്ദ ധരിച്ച് മാത്രമേ പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാവു എന്ന കര്‍ശന നിയമത്തിന് ഇളവുമായി സൗദി. സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ പര്‍ദ്ദ ധരിക്കണമെന്ന നിബന്ധന ഇനി മുതല്‍ ഉണ്ടാകില്ലെന്ന് മുതിര്‍ന്ന പണ്ഡിതരുടെ കൗണ്‍സില്‍ അംഗമായ ഷെയ്ഖ് അബ്ദുള്ള അല്‍ മുത്‌ലഖ് വ്യക്തമാക്കി.

മതപരമായ കണിശ നിയമങ്ങളില്‍ നിന്ന് രകാജ്യത്തെ പൗരര്‍ക്ക് ഇളവ് നല്‍കുന്നതിന്റെ ഭാഗമായാണ് പര്‍ദ്ദ വ്യവസ്ഥയ്ക്കും ഇളവ് വരുത്തുന്നത്. 

മാന്യമായി വസ്ത്രം ധരിക്കാന്‍ മാത്രമാണ് ഇസ്ലാം നിഷ്‌കര്‍ഷിക്കുന്നതെന്നും മുത്‌ലഖ് വ്യക്തമാക്കി. സ്ത്രീകള്‍ പര്‍ദ്ദ മാത്രമേ ധരിക്കാന്‍ പാടുള്ളൂ എന്ന് ശഠിക്കരുത്. മാന്യമായ ഏത് വസ്ത്രവും വനിതകള്‍ക്ക് നിഷിദ്ധമല്ല. സ്ത്രീകളുടെ ശരീരം മറയുന്ന വസ്ത്രം ധരിക്കണമെന്നാണ് ഇസ്ലാമിക ശരീ അത്തിന്റെ നിര്‍ദേശമെന്നും അദ്ദേഹം പറഞ്ഞു. 

മുഹമ്മദ് ബിന്‍ സല്‍മാന്‍ സൗദിയുടെ ഭരണം ഏറ്റെടുത്ത ശേഷം വലിയ സാമൂഹ്യ പരിഷകരണങ്ങളാണ് രാജ്യത്ത് നടപ്പാക്കുന്നത്. സ്ത്രീകള്‍ക്ക് ഡ്രൈവിങ് സ്വാതന്ത്ര്യവും കായിക മത്സരങ്ങള്‍ കാണാനുള്ള അനുമതിയും സൗദി നേരത്തെ നല്‍കിയിരുന്നു. മതനിയമങ്ങളാല്‍ ചുറ്റപ്പെട്ട സൗദിയില്‍ നിന്ന് സ്വതന്ത്രമായിരുന്ന പഴയ സൗദിയിലേക്ക് തിരിച്ചു പോകണം എന്ന് മുഹമ്മദ് നേരത്തെ ആഹ്വാനം ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com