മനാമ: ബഹ്‌റൈനില്‍ നിന്ന് കഴിഞ്ഞ ഫെബ്രുവരി 24മുതല്‍ കാണാതായ ഫുട്‌ബോള്‍ പരിശീലകന്‍ ടൈറ്റാനിയം തിലകന്‍ എന്ന ഒ.കെ തിലകന്റെ മൃതദേഹം കണ്ടെത്തി.ഖലീഫ ബിന്‍ സല്‍മാന്‍ തുറമുഖത്തിന് അടുത്തുള്ള ഹിദ് പാലത്തിനടിയിലാണ് ചീഞ്ഞഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും ലഭിച്ച സി.പി.ആര്‍ നോക്കിയാണ് ആളെ തിരിച്ചറിഞ്ഞത്. ഇന്ത്യന്‍ ടാലന്റ് അക്കാദമിയിലെ ഫുട്‌ബോള്‍ പരിശീലകനായിരുന്നു കണ്ണൂര്‍ സ്വദേശിയായ ഇദ്ദേഹം. എട്ടു വര്‍ഷത്തോളം മുമ്പ് ബഹ്‌റൈനില്‍ എത്തിയ ഇദ്ദേഹം ആദ്യം സെക്യുരിറ്റി ജീവനക്കാരനായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഫുട്‌ബോള്‍ പരിശീലകനായി ജോലിക്ക് കയറയിത്.
ഇദ്ദേഹത്തെ കാണാനിെല്ലന്ന് കാട്ടി സ്ഥാപന ഉടമ പൊലീസിലും ഇന്ത്യന്‍ എംബസിയിലും പരാതി നല്‍കിയിരുന്നു. ടൈറ്റാനിയം സംസ്ഥാന ടീം അംഗമായിരുന്നു തിലകന്‍. അവിടെ നിന്നാണ് ടൈറ്റാനിയം തിലകന്‍ എന്ന പേര് ലഭിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ