ഒമാനില്‍ ആറ് മാസത്തെ വിസാ വിലക്ക്; 87 തസ്തികകള്‍ക്ക് വിസ അനുവദിക്കില്ല

തൊഴില്‍ മേഖലയിലെ വിസ നിരോധനം ഇന്ത്യക്കാരടക്കമുള്ളവരെ കാര്യമായി ബാധിക്കും
ഒമാനില്‍ ആറ് മാസത്തെ വിസാ വിലക്ക്; 87 തസ്തികകള്‍ക്ക് വിസ അനുവദിക്കില്ല

മസ്‌കറ്റ്: വിവിധ വിഭാഗങ്ങളിലായി 87 തസ്തികകളില്‍ ആരുമാസത്തേക്ക് ഒമാന്‍ വിസ അനുവദിക്കില്ല. ഐടി, അക്കൗണ്ടിങ് ആന്‍ഡ് ഫിനാന്‍സ് തുടങ്ങി പത്ത് വിഭാഗങ്ങളിലാണ് വിസ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

ഒമാന്‍ മനുഷ്യവിഭവശേഷി മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കി. സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം. തൊഴില്‍ മേഖലയിലെ വിസ നിരോധനം ഇന്ത്യക്കാരടക്കമുള്ളവരെ കാര്യമായി ബാധിക്കും. 

നിരോധനമുള്ള മേഖലകളും, തസ്തികകളും

ഐടി

കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ്, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍, ഇലക്ട്രോണിക്‌സ് ടെക്‌നീഷ്യന്‍, ഗ്രാഫിക് ഡിസൈനര്‍.

മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ് 

സെയില്‍സ് സ്‌പെഷ്യലിസ്റ്റ്, കമേഴ്‌സ്യല്‍ ്മാനേജര്‍, കമേഴ്‌സ്യല്‍ ഏജന്റ്. 

അക്കൗണ്ടിങ് ആന്‍ഡ് ഫിനാന്‍സ്

ഇന്‍ഷൂറന്‍സ് കളക്ടര്‍, അക്കൗണ്ട് ഓഡിറ്റിങ് ടെക്‌നീഷ്യന്‍, കോസ്റ്റ് അക്കൗണ്ടന്റ്.

അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഹ്യൂമന്‍ റിസോഴ്‌സ്

പബ്ലിക് റിലേഷന്‍ സ്‌പെഷ്യലിസ്റ്റ്, ഹ്യുമണ്‍ റിലേഷന്‍ സ്‌പെഷ്യലിസ്റ്റ്, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ സ്‌പെഷ്യലിസ്റ്റ്. 

ഇന്‍ഷുറന്‍സ്

ഇന്‍ഷൂറന്‍സ് ഏജന്റ്

ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് മീഡിയ

മീഡി സെപ്ഷ്യലിസ്റ്റ്, ആഡ്വെര്‍ടൈസിങ് ഏജന്റ്, പ്രസ് ഓപ്പറേറ്റര്‍

മെഡിക്കല്‍ 

മെയില്‍ നേഴ്‌സ്, ഫാര്‍മസിസ്റ്റ് അസിസ്റ്റന്റ്, മെഡിക്കല്‍ കോര്‍ഡിനേറ്റര്‍.

എഞ്ചിനിയറിഗ്

ആര്‍ക്കിടെക്റ്റ്, സിവില്‍, ഇലക്ട്രോണിക്, മെക്കാനിക്കല്‍, പ്രോജക്ട് എഞ്ചിനിയര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com