കൊലപാതകക്കേസില്‍ മലയാളി യുവതിക്ക് യെമനില്‍ വധശിക്ഷ; കൃത്യം ചെയ്തത് ജീവനും മാനവും നഷ്ടപ്പെടുമെന്ന അവസ്ഥയിലെന്ന് നിമിഷപ്രിയ

പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയ എന്ന യുവതിയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു ജയിലില്‍ കഴിയുന്നത്.
കൊലപാതകക്കേസില്‍ മലയാളി യുവതിക്ക് യെമനില്‍ വധശിക്ഷ; കൃത്യം ചെയ്തത് ജീവനും മാനവും നഷ്ടപ്പെടുമെന്ന അവസ്ഥയിലെന്ന് നിമിഷപ്രിയ

പാലക്കാട്: കൊലപാതകക്കേസില്‍ മലയാളി യുവതിക്ക് യെമനില്‍ വധശിക്ഷ. പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയ എന്ന യുവതിയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു ജയിലില്‍ കഴിയുന്നത്. ജീവനും മാനവും നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് കൊലപാതകം ചെയ്തുപോയതെന്ന് വിവരിച്ചുകൊണ്ട് ജയിലില്‍ നിന്ന് നിമിഷ ബന്ധുക്കള്‍ക്ക് കത്തയച്ചു. ശാരീരികമായ ആക്രമണത്തിന് ഇരയായ തന്റെ ആഭരണങ്ങളും പണവും യുവാവ് തട്ടിയെടുത്തെന്ന് കത്തില്‍ പറയുന്നു. ലൈംഗികവൈകൃതങ്ങള്‍ക്ക് പ്രേരിപ്പിച്ചതും കൊലപാതകം ചെയ്യാന്‍ നിര്‍ബന്ധിതയാക്കിയെന്നും കത്തില്‍ വിവരിക്കുന്നു.അതേസമയം വധശിക്ഷ നടപ്പിലാക്കുന്നതിന് വേണ്ടി ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രത്യേക ജയിലിലേക്ക് ഇവരെ മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്. 

യെമനില്‍ ക്ലിനിക്ക് നടത്താന്‍ സഹകരിച്ച യെമനി യുവാവാണ് തന്നെ ഉപദ്രവിച്ചതെന്ന്് നിമിഷ പ്രിയ വിവരിക്കുന്നു. നാട്ടില്‍ ഭര്‍ത്താവും മക്കളുമുളള നിമിഷ പ്രിയയുടെ മോചനത്തിനായി മാരിബിലെ എന്‍ജിഒ ശ്രമിച്ചുവരുകയാണ്.കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് ബ്ലഡ് മണി നല്‍കുന്നത് ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ യുവതിയുടെ മോചനം സാധ്യമാകുകയുളളുവെന്നാണ് റിപ്പോര്‍ട്ട്. ഇതുകൂടാതെ വിദേശകാര്യമന്ത്രാലയം വഴി ഇടപെടലിനും എന്‍ജിഒ സംഘടനയും യുവതിയുടെ കുടുംബവും ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് നിമിഷയുടെ മോചനത്തിനായി നിമിഷയുടെ കുടുംബം സര്‍ക്കാരിന്റെ അടിയന്തര ഇടപെടലിനായി ഉറ്റുനോക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com