മദ്യശാലയിൽ ഫ്രീക്കനായ ​ഗാന്ധിജിയുടെ ചിത്രം: പ്രതിഷേധവുമായി പ്രവാസികൾ

ബാറിൽ മദ്യപിക്കാനെത്തിയവർ ഗ്ലാസുകളും കുപ്പികളുമായി ചിത്രത്തിനരികിൽ പോസ് ചെയ്ത് എടുത്ത ഫോേട്ടാകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. 
മദ്യശാലയിൽ ഫ്രീക്കനായ ​ഗാന്ധിജിയുടെ ചിത്രം: പ്രതിഷേധവുമായി പ്രവാസികൾ

ദുബായ്: ഇന്ത്യൻ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന മദ്യശാലയിൽ ​ഗാന്ധിജിയുടെ ചിത്രം പതിപ്പിച്ചത് വിവാദമാകുന്നു. കൂളിങ് ​ഗ്ലാസ് വെച്ചുള്ള ചിത്രം മോഡേൺ ​ഗാന്ധി എന്ന പേരിലാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ബാറിൽ മദ്യപിക്കാനെത്തിയവർ ഗ്ലാസുകളും കുപ്പികളുമായി ചിത്രത്തിനരികിൽ പോസ് ചെയ്ത് എടുത്ത ഫോേട്ടാകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. 

ഗാന്ധിജിയുടെ 150ാം ജൻമവാർഷികത്തോടനുബന്ധിച്ച് പ്രത്യേക ആദര പരിപാടികൾ സംഘടിപ്പിക്കാൻ ഇന്ത്യ-യുഎഇ സർക്കാറുകൾ ഒരുക്കങ്ങൾ തുടരവെയാണ് ഇന്ത്യൻ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന മദ്യശാല തങ്ങളുടെ ചുമരിൽ  ഗാന്ധിയുടെ ചിത്രം വരച്ചത്. ബർദുബൈയിലെ മദ്യശാലയാണ് ചുമരിൽ ‘മോഡേൺ ബാപ്പു’ എന്ന ചിത്രം പതിപ്പിച്ചത്.

ഇന്ത്യൻ പ്രവാസികൾ  പ്രതിഷേധമുയർത്തിയതോടെ ദുബൈ ഇന്ത്യൻ കോൺസുലേറ്റ് വിഷയത്തിൽ ഇടപെട്ടു. ഒട്ടനവധി പേർ പരാതി ഉന്നയിച്ച അവസ്ഥയിൽ അടിയന്തിരമായി ചിത്രം ഒഴിവാക്കണമെന്ന് സ്ഥാപനത്തോട് അഭ്യർഥിച്ചതായി കോൺസുൽ ജനറൽ വിപുൽ അറിയിച്ചു.  പ്രശ്നം ഇവിടുത്തെ ഭരണകൂടത്തിെന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാല്‍, ഇത് ഗാന്ധിജിയെ ഉദ്ദേശിച്ചല്ലെന്നും കലാരൂപം മാത്രമാണെന്നുമാണ് മാനേജ്മെന്റിന്റെ വിശദീകരണം. ഉപഭോക്താക്കൾ ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായമാണ് പറഞ്ഞതെന്നും മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും മാനേജ്മെന്റ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com