ഒരുമാസം പെയ്യേണ്ട മഴ ഒറ്റരാത്രികൊണ്ടു പെയ്തിറങ്ങി;കൊളംബിയയില്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 250 കടന്നു

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കൊളംബിയന്‍ പ്രസിഡന്റ് യുവാന്‍ മാനുവല്‍ സാന്റോസ് അയല്‍രാജ്യങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകായണ്
ഒരുമാസം പെയ്യേണ്ട മഴ ഒറ്റരാത്രികൊണ്ടു പെയ്തിറങ്ങി;കൊളംബിയയില്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 250 കടന്നു

മൊക്കോവോ: കൊളംബിയയിലെ മൊക്കോവയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ട് 250ലേറെപേര്‍ മരിച്ചു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. 400ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധിപേരെ കാണാതാകുകയും ചെയ്തു.പ്രദേശത്ത് അടിയന്തരവാസ്ഥ പ്രഖ്യാപിച്ചിരിക്കുകായണ്. ഒരു മാസം ലഭിക്കേണ്ട മഴ ഒറ്റരാത്രി കൊണ്ടു മൊക്കോവയ്ക്ക് മുകളില്‍ പെയ്തിറങ്ങിയപ്പോള്‍ മൊക്കോവ ദുരന്തഭൂമിയായി.നഗരത്തിന് ചുറ്റും ഒഴുകുന്ന നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. എല്ലായിടത്തും ചെളി കൊണ്ടു മൂടി കിടക്കുകയാണ്.പാഞ്ഞ് വന്ന വെള്ളം രാത്രി ഉറങ്ങി കിടന്ന നഗരത്തെ പൂര്‍ണ്ണമായി ഒഴുക്കി കൊണ്ടുപോയി. ആര്‍ക്കും തന്നെ രക്ഷപ്പെടാനോ സുരക്ഷിത താവളത്തിലേക്ക് മാറാനോ സമയം കിട്ടിയില്ല എന്ന് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ പറയുന്നു.
 

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കൊളംബിയന്‍ പ്രസിഡന്റ് യുവാന്‍ മാനുവല്‍ സാന്റോസ് അയല്‍രാജ്യങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകായണ്. വെള്ളപ്പൊക്കത്തില്‍ എത്രത്തോളം നാശനഷ്ടം ഉണ്ടായിട്ടുണ്ട് എന്ന് ഇതുവരേയും കണക്കുകൂട്ടാന്‍ സാധിച്ചിട്ടില്ല. 80 ശതമാനം റോഡുകളും തകര്‍ന്നു. വൈദ്യുതി,ടെലഫോണ്‍ ബന്ധങ്ങള്‍ വിശ്ചേദിക്കപ്പെട്ട പ്രദേശം ഒറ്റപ്പെട്ടിരിക്കുകായണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com