ന്യൂയോര്‍ക്കിനേക്കാള്‍ മൂന്നിരട്ടി വലിപ്പമുള്ള നഗരം നിര്‍മിക്കാനൊരുങ്ങി ചൈന

ബെയ്ജിങ് നഗരത്തിലെ ട്രാഫിക്,അന്തരീക്ഷ മലിനീകരണം, ജനപ്പെരുപ്പം എന്നിവ കുറയ്ക്കുക കൂടി ലക്ഷ്യമിട്ടാണ് പുതിയ നഗരം നിര്‍മ്മിക്കുന്നത്
ന്യൂയോര്‍ക്കിനേക്കാള്‍ മൂന്നിരട്ടി വലിപ്പമുള്ള നഗരം നിര്‍മിക്കാനൊരുങ്ങി ചൈന

ബെയ്ജിങ്: ന്യൂയോര്‍ക്കിനേക്കാള്‍ മൂന്നിരട്ടി വലിപ്പമുള്ള നഗരം നിര്‍മ്മിക്കാനൊരുങ്ങി ചൈന. ബെയ്ജിങ്ങില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയാണ് പുതിയ നഗരം നിര്‍മ്മിക്കുന്നത്. 

ഷാങ്ഹായിലും, ഷെന്‍സെന്നിലും നിര്‍മ്മിച്ചതിന് സമാനമായാണ് ഹെബേയ് പ്രവിശ്യയിലും സിയോങ്കന്‍ ന്യൂ ഏരിയ എന്ന പേരില്‍ പുതിയ നഗരം പണിതുയര്‍ത്തുന്നത്. 

ദേശീയ പ്രാധാന്യമുള്ള ചൈനയിലെ മൂന്നാമത്തെ നഗരമായിരിക്കും ഇതെന്നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ അവകാശവാദം. സി ജിന്‍പിങ്ങിന്റെ നേതൃത്വത്തിലുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി എടുത്തിരിക്കുന്ന ചരിത്രപരവും, നയതന്ത്രപരവുമായ തീരുമാനമാണ് പുതിയ നഗരത്തിന്റെ നിര്‍മാണമെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി സര്‍ക്കുലറില്‍ പറയുന്നു. 

100 സ്‌ക്വയര്‍ കിലോമീറ്ററിലാണ് നഗരത്തിന്റെ ആദ്യ ഘട്ട നിര്‍മാണം. പദ്ധതിയുടെ അവസാനഘട്ടമാകുമ്പോഴേക്കും നഗരത്തിന്റെ വലിപ്പം 2000 സ്‌ക്വയര്‍ കിലോമീറ്ററാകും. ബെയ്ജിങ് നഗരത്തിലെ ട്രാഫിക്,അന്തരീക്ഷ മലിനീകരണം, ജനപ്പെരുപ്പം എന്നിവ കുറയ്ക്കുക കൂടി ലക്ഷ്യമിട്ടാണ് പുതിയ നഗരം നിര്‍മ്മിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com