മദ്യപിച്ച് വണ്ടിയോടിച്ചവരെ തടയരുത്: കെനിയന്‍ കോടതി

ഒടുവില്‍ മദ്യവ്യാപാരിയായ കരിയുകി റുയിത്തയ്ക്ക് വേണ്ടി നിയമം വഴിമാറി.
മദ്യപിച്ച് വണ്ടിയോടിച്ചവരെ തടയരുത്: കെനിയന്‍ കോടതി

നയ്‌റോബി: ഒടുവില്‍ മദ്യവ്യാപാരിയായ കരിയുകി റുയിത്തയ്ക്ക് വേണ്ടി നിയമം വഴിമാറി. മൂന്നു വര്‍ഷമായി നിയമയുദ്ധത്തിലായിരുന്നു ഇയാള്‍. ബാറില്‍ നിന്നിറങ്ങുന്നവരെ വഴിയരികില്‍ പോലീസ് ശ്വാസകോശ പരിശോദന നടത്തി പിടിച്ചിരുന്നതുകൊണ്ട് ഇയാളുടെ ബാറിലേക്ക് ആളുകള്‍ വരാതായി. അതോടെ കച്ചവടം കുറഞ്ഞു. 44 ശതമാനം ആളുകളെ പിരിച്ചു വിടേണ്ടി വന്നു. 

അതുകൊണ്ട് വഴിയരികില്‍ വണ്ടി തടഞ്ഞുകൊണ്ടുള്ള പരിശോദന അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് ഇദ്ദേഹം കോടതിയെ സമീപിച്ചത്. എത്ര കുടിക്കണം എന്നുള്ളത് തീരുമാനിക്കുന്നതില്‍ ഇടപെടുന്നത് ഭരണഘടനാവിരുദ്ധമാണെന്നാണ് റുയിത്ത വാദിച്ചു. അവസാനം വാദം ജയിച്ചു. കെനിയന്‍ കോടതി ശ്വാസകോശ പരിശോദന നിര്‍ത്തി. മദ്യപിച്ചു വണ്ടിയോടിക്കുന്നവരുടെ മേല്‍ ട്രാഫിക് നിയമമനുസരിച്ച് കുറ്റം ചുമത്താം. 

റുയിത്ത ഒറ്റയ്ക്കായിരുന്നില്ല വാദിക്കാന്‍.. മറ്റൊരു ബാറുടമയുമുണ്ടായിരുന്നു. പക്ഷേ നിയമത്തിന് അധികം ആയുസുണ്ടാകില്ല എന്നാണ് വിലയിരുത്തല്‍. ലോകത്തെ ഏറ്റവും ദുര്‍ഘടം പിടിച്ച റോഡുകളുള്ള സ്ഥലമാണ് കെനിയ. 2016 ജൂണ്‍ വരെ ഇവിടെ വാഹനാപകടങ്ങളില്‍ 1574 പേരാണ് മരിച്ചത്. അതുകൊണ്ട് റുയിത്തയ്ക്ക് തിരിച്ചടിയായി ശ്വാസകോശ പരിശോദന ഉടന്‍ തിരിച്ചു വരാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com