അസദിനെ പിന്തുണയ്ക്കുന്നതില്‍ നിന്നും റഷ്യയെ പിന്തിരിപ്പിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ജി സെവന്‍ ഉച്ചകോടി

ജി സെവന്‍ രാജ്യങ്ങളുടെ കൂടെയിരുന്നു സ്ഥിതിഗതികളെ കുറിച്ച് ചര്‍ച്ച ചെയ്യാനായി ഇറ്റലി സൗദി അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ക്ഷണിച്ചിട്ടുണ്ട്
അസദിനെ പിന്തുണയ്ക്കുന്നതില്‍ നിന്നും റഷ്യയെ പിന്തിരിപ്പിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ജി സെവന്‍ ഉച്ചകോടി

ലുക്ക:ആഭ്യന്തരകലാപം രൂക്ഷമായി നിലനില്‍ക്കുന്ന സിറിയയില്‍ ഭരണാധികാരി
ബാഷര്‍ അല്‍ അസദിനെ പിന്തുണയ്ക്കുന്നതില്‍ നിന്നും പിന്‍മാറാന്‍ റഷ്യയ്ക്ക് മുകളില്‍ ലോകരാജ്യങ്ങളുടെ സമ്മര്‍ദ്ദമേറുന്നു. ഇറ്റലിയില്‍ നടക്കുന്ന ജി സെവന്‍ ഉച്ചകോടിയില്‍ അമേരിക്കയും ബ്രിട്ടണും അടക്കമുള്ളവര്‍ റഷ്യക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള തന്ത്രങ്ങള്‍ആവിഷ്‌കകരിക്കുന്നു എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.
 
ജി സെവന്‍ രാജ്യങ്ങളുടെ കൂടെയിരുന്നു സ്ഥിതിഗതികളെ കുറിച്ച് ചര്‍ച്ച ചെയ്യാനായി ഇറ്റലി സൗദി അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ക്ഷണിച്ചിട്ടുണ്ട്. യുഎഇ,തുര്‍ക്കി,ജോര്‍ദ്ദാന്‍,ഖത്തര്‍ എന്നിവരെയാണ് ഇറ്റലി ക്ഷണിച്ചിരിക്കുന്നത്. 

കഴിഞ്ഞയാഴ്ചയാണ് സിറിയയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്ന തരകത്തില്‍ അമേരിക്ക ഷായിരത്ത് എയര്‍ബേസിന് നേരെ വ്യോമാക്രമണം നടത്തിയത്. വ്യോമാക്രമണത്തിന് മുമ്പ് വിമതരുടെ അധീനതയിലുള്ള ഇദ്‌ലിബില്‍ സിറിയന്‍ സര്‍ക്കാര്‍ രാസായുധാക്രമം നടത്തിയതിന് പ്രതികാരമായിട്ടാണ് അക്രമം നടത്തിയത് എന്ന് അമേരിക്ക വിശദീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ റഷ്യയും അസദ് ഭരണകൂടവും തങ്ങള്‍ രാസായുധാക്രമം നടത്തിയിട്ടില്ല എന്ന നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകായണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com