കൊല്ലപ്പെട്ട പാക്കിസ്ഥാനി സൂഫി ഗായകന്‍ അംജദ് സാബിരിയുടെ കുടുംബം പാക്കിസ്ഥാന്‍ വിടാനൊരുങ്ങുന്നു

ലണ്ടനിലുള്ള ബന്ധുവിന്റെ അടുത്തേക്കാണ് പോകുന്നത്.
കൊല്ലപ്പെട്ട പാക്കിസ്ഥാനി സൂഫി ഗായകന്‍ അംജദ് സാബിരിയുടെ കുടുംബം പാക്കിസ്ഥാന്‍ വിടാനൊരുങ്ങുന്നു

കറാച്ചി: തലമുറകളിലൂടെ സൂഫിസംഗീതത്തിന്റെ വഴികളില്‍ മാനവസ്‌നേഹത്തെക്കുറിച്ച് പാടിയ അംജദ് സാബിരിയുടെ കുടുംബം അസഹിഷ്ണുതയുടെ പേരില്‍ പാക്കിസ്ഥാന്‍ വിടാനൊരുങ്ങുന്നു.
പാക്കിസ്ഥാനി താലിബാനുകളാല്‍ കഴിഞ്ഞവര്‍ഷം ജൂണിലാണ് അംജാദ് ഫാരിദ് സാബിരി എന്ന ഖവ്വാലി ഗായകന്‍ കൊല്ലപ്പെട്ടത്. അതിനുശേഷം കുടുംബത്തെയാകെ പല കോണുകളില്‍നിന്നും നിരീക്ഷിക്കുന്നതായി സംശയിക്കുന്നതിനെത്തുടര്‍ന്നാണ് ലണ്ടനിലേക്ക് താമസം മാറ്റുന്നതിനായി അംജാദ് സാബിരിയുടെ കുടുംബം ആലോചിക്കുന്നത്.

അംജദ് സാബിരിയുടെ മക്കള്‍
 

നേരിട്ട് ഭീഷണികളൊന്നുമുണ്ടായില്ലെങ്കിലും അനാവശ്യ നിരീക്ഷണങ്ങളുണ്ട്. തങ്ങള്‍ ഇവിടെ സുരക്ഷിതരല്ലെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള അസ്വസ്ഥതകളാണ് ചുറ്റിലുമുള്ളതെന്നുമാണ് കുടുംബത്തിന്റെ ആക്ഷേപം. വിസയുടെ കാര്യങ്ങളൊക്കെ ശരിയായാല്‍ ഉടന്‍തന്നെ പാക്കിസ്ഥാന്‍ വിടുമെന്നും അവര്‍ പറയുന്നു. ലണ്ടനിലുള്ള ബന്ധുവിന്റെ അടുത്തേക്കാണ് പോകുന്നത്. അംജദ് സാബിരിയുടെ ഈ മണ്ണിനെ തങ്ങള്‍ എന്നും സ്‌നേഹിച്ചിട്ടേയുള്ളൂവെന്നും അവര്‍ പറഞ്ഞു.

അംജദ് സാബിരിയുടെ ശവസംസ്‌കാര ചടങ്ങിനെത്തിയ ആള്‍ക്കൂട്ടം

അംജദ് സാബിരിയുടെ ഖവ്വാല്‍ ജീവിതത്തിന്റെ നാല്‍പതുവര്‍ഷം ആഘോഷിക്കുന്നതിനായി സ്വന്തം നാടായ ലിയാക്കത്ത്ബാദില്‍ ഖവ്വാലിയുമായി സഞ്ചരിക്കുന്നതിനിടയിലായിരുന്നു വാഹനത്തിനുനേരെ പാക്കിസ്ഥാന്‍ താലിബാന്‍ വെടിയുതിര്‍ത്തത്. ആ വെടിവയ്പിലായിരുന്നു അംജാദ് സാബിരി കൊല്ലപ്പെട്ടത്. തെഹ്‌റീക്ക് - ഇ - താലിബാന്‍ പാക്കിസ്ഥാന്‍ ഹക്കീമുള്ള മെഹ്‌സൂദ് ഗ്രൂപ്പ് അംജദിന്റെ കൊലയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുയായിരുന്നു.

അംജാദ് സാബിരിയുടെ ഖവ്വാലി കേള്‍ക്കാം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com