അമേരിക്ക പ്രകോപനം സൃഷ്ടിച്ചാല്‍ കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന് ഉത്തരകൊറിയ; യുദ്ധ സാഹചര്യം ഒഴിവാക്കണമെന്ന് ചൈന

അമേരിക്കയുടെ ഭാഗത്ത് നിന്നും ഇനിയും പ്രകോപനപരമായ നടപടിയുണ്ടായാല്‍ കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന മുന്നറിയിപ്പുമായി ഉത്തരകൊറിയ
അമേരിക്ക പ്രകോപനം സൃഷ്ടിച്ചാല്‍ കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന് ഉത്തരകൊറിയ; യുദ്ധ സാഹചര്യം ഒഴിവാക്കണമെന്ന് ചൈന

അമേരിക്കയുടെ ഭാഗത്ത് നിന്നും ഇനിയും പ്രകോപനപരമായ നടപടിയുണ്ടായാല്‍ കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന മുന്നറിയിപ്പുമായി ഉത്തരകൊറിയ. ഉത്തരകൊറിയയ്ക്ക് നേരെയുള്ള നിലപാട് കടുപ്പിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെ, രാജ്യത്തിന് നേരെയുള്ള ഏത് ആക്രമണവും ശക്തമായി നേരിടുമെന്ന് ഉത്തരകൊറിയ പ്രഖ്യാപിച്ചിരുന്നു. ഇരു രാജ്യങ്ങളും യുദ്ധത്തിലേക്ക് നീങ്ങിയേക്കാമെന്ന സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. 

എന്നാല്‍ യുദ്ധത്തിലേക്ക് നീങ്ങുന്ന സാഹചര്യം ഇരു രാജ്യങ്ങളും ഒഴിവാക്കണമെന്ന ആവശ്യവുമായി ചൈന രംഗത്തെത്തി. പുതിയ ആണവ പരീക്ഷണം നടത്തുമെന്ന ഉത്തര കൊറിയയുടെ പ്രഖ്യാപനവും, ഉത്തരകൊറിയയെ ലക്ഷ്യം വെച്ചുള്ള അമെരിക്കയുടെ നാവിക വിന്യാസവുമാണ് കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുന്നതിന്റെ സൂചന നല്‍കുന്നത്. 

ദക്ഷിണ കൊറിയയുമായി ചേര്‍ന്ന് അമേരിക്ക നടത്തുന്ന സൈനീക അഭ്യാസങ്ങളും പ്രകോപനപരമാണെന്നാണ് ഉത്തരകൊറിയയുടെ നിലപാട്. എന്നാല്‍ ഉത്തരകൊറിയ വീണ്ടും ആണവപരീക്ഷണം നടത്തിയാല്‍ എങ്ങിനെ പ്രതികരിക്കണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും, സാഹചര്യം കൂടുതല്‍ കലുഷിതമായിരിക്കുകയാണെന്നും അമേരിക്കന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com