അമേരിക്കയെ വെല്ലുവിളിച്ച് ഉത്തര കൊറിയയുടെ ആയുധ പ്രകടനം; ആണവ പരീക്ഷണം ഉടനെന്ന് സൂചനകള്‍ 

ഇന്‍ര്‍നാഷ്ണ്ല്‍ ബാലിസ്റ്റിക് മിസൈലുകളും പുതിയ തരത്തിലുള്ള ആയുധങ്ങളുംപ്രകടനത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു
അമേരിക്കയെ വെല്ലുവിളിച്ച് ഉത്തര കൊറിയയുടെ ആയുധ പ്രകടനം; ആണവ പരീക്ഷണം ഉടനെന്ന് സൂചനകള്‍ 

പ്യോംങ്യാങ്: അമേരിക്കയെ വെല്ലുവിളിച്ച് തലസ്ഥാന നഗരമായ പ്യോംങ്യാങ്ങില്‍ ഉത്തര കൊറിയയുടെ സൈനിക പ്രകടനം. രാജ്യത്തിന്റെ സ്ഥാപിത പ്രസിഡന്റ് കിം ഇല്‍ സുങിന്റെ 105-ാം ജന്‍മദിനാഘോഷങ്ങളുടെ ഭാഗമായാണ് ഉത്തര കൊറിയ സൈനിക പ്രകടനം നടത്തിയത്. പുതിയതായി നിര്‍മ്മിച്ച ആയുധങ്ങളും മിസൈലുകളും പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു ഉത്തര കൊറിയയുടെ പ്രകടനം.പതിനായിരക്കണക്കിന് സൈനികരെ അണിനിരത്തിയാണ് പരേഡ് സംഘടിപ്പിച്ചത്. ഉത്തര കൊറിയ ആറാം അണവായുധ പരീക്ഷണത്തിന് ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിന് തൊട്ടുപിന്നാലെയാണ് സൈനിക പ്രകടനം നടത്തിയിരിക്കുന്നത്. ഉടനെ തന്നെ ആണവ പരീക്ഷണം നടത്തുമെന്നാണ് ഉത്തര കൊറിയന്‍ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍. ഒരു മുതിര്‍ന്ന ഉത്തര കൊറിയന്‍ ഉദ്യോഗസ്ഥന്‍ പരേഡില്‍ അമേരിക്കയ്ക്ക് എതിരെ പ്രകോപനപരമായി പ്രസംഗിക്കുകയും ആണവ പരീക്ഷണം ഉടനെ നടകത്തുമെന്ന് പറഞ്ഞതായും ലോകമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇന്‍ര്‍നാഷ്ണ്ല്‍ ബാലിസ്റ്റിക് മിസൈലുകളും പുതിയ തരത്തിലുള്ള മിസൈലുകളും പ്രകടനത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു എന്ന് ആയുധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 1000 കിലോയ്ക്ക് മുകളില്‍ ഭാരം വരുന്ന മിസൈലുകള്‍ ആദ്യമായാണ് ഉത്തരകൊറിയ പ്രദര്‍ശിപ്പിക്കുന്നത്. ഏകാധിപതി കിം ജോങ് ഉന്‍ പ്രകടനത്തിന്റെ ഗാര്‍ഡ് ഓഫ് ഓര്‍ഡര്‍ സ്വീകരിച്ചു. കഴിഞ്ഞ 11ന് അമേരിക്ക കൊറിയന്‍ തീരത്ത് വിമാനവാഹിനി കപ്പലുകള്‍ ഉള്‍പ്പെടെ വിന്യസിച്ചതാണ് ഉത്തരകൊരിയയെ പ്രകോപിപ്പിച്ചതും ആയുധ പ്രദര്‍ശനത്തിലേക്ക് വരെ നയിച്ചതും. 

 ലോകരാഷ്ട്രങ്ങളുടെ വിലക്കുകള്‍ മറികടന്നും അമേരിക്കയുടെയും ദക്ഷിണ കൊറിയയുടേയും മുന്നറിയിപ്പുകള്‍ വകവയ്ക്കാതെയും ഉത്തര കൊറിയ ഇന്റര്‍ മീഡിയേറ്റ് മിസൈല്‍ പരീക്ഷിച്ചതിന് തൊട്ടു പുറകേയായിരുന്നു അമേരിക്കന്‍ സൈനിക മേധാവി വിമാനവാഹിനി കപ്പല്‍ ഉള്‍പ്പെടെ കടലില്‍ വിന്യസിക്കാന്‍ നിര്‍ദ്ദേശിച്ചത്. അമേരിക്കന്‍ സൈനിക വ്യൂഹം അണിനിരന്നതിന് തൊട്ടുപുറകേ തന്നെ ഉത്തരകൊറിയയുടെ ഭീഷണിയെത്തിയിരുന്നു. പ്രകോപനപരമായ എന്തെങ്കിലും അമേരിക്കയുടെ ഭാഗത്ത് നിന്ന് ഉണ്ടായാല്‍ ആണവായുധങ്ങള്‍ പ്രയോഗിക്കുമെന്നും തങ്ങള്‍ സമാധാനത്തിന് വേണ്ടി യാചിക്കുകയില്ല എന്നുമായിരുന്നു ഉത്തരകൊറിയയുടെ ഭീഷണി. 

ഉത്തര കൊറിയ രണ്ടും കല്‍പ്പിച്ച് രംഗത്തെത്തിയതോടെ മേഖലയിലെ സംഘര്‍ഷത്തിന് അയവ് വരുത്തുവൈാനുള്ള ശ്രമങ്ങളുമായി ചൈന രംഗത്തെത്തിയിരുന്നു. ഉത്തര കൊറിയയുമായി സൗഹൃദം സൂക്ഷിക്കുന്ന ചുരുങ്ങിയകൂട്ടം രാജ്യങ്ങളില്‍ പ്രധാനപ്പെട്ട രാജ്യമാണ് ചൈന. അണു പരീക്ഷണം നടത്തുമെന്ന നിലപാട് ഉത്തര കൊറിയ ആവര്‍ത്തിച്ചതോടെ എതു നിമിഷവും യുദ്ധം ആരംഭിച്ചേക്കുമെന്ന് ചൈന മുന്നറിയിപ്പ നല്‍കി. പ്രശ്‌നങ്ങളുടെ ഗൗരവം കണക്കിലെടുത്തു ബന്ധപ്പെട്ടവര്‍ അതീവജാഗ്രത പാലിക്കണമെന്നാണ് ചൈനയുടെ മുന്നറിയിപ്പ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com