പാക്കിസ്ഥാന്റൈയും ഇസ്ലാമിന്റെയും പേര് നശിപ്പിക്കുന്നത് പാക്കിസ്ഥാനികള്‍:  മലാല

ലോകത്താകെ പാക്കിസ്ഥാന്റെ പ്രതിച്ഛയ വളരെ മോശമാണ് -  ഇതിനു കാരണം മറ്റാരുമല്ല, പാക്കിസ്ഥാനികള്‍ തന്നെയാണ്. ഇസ്ലാമിന്റെ പേരും അവര്‍ മോശമാക്കി
പാക്കിസ്ഥാന്റൈയും ഇസ്ലാമിന്റെയും പേര് നശിപ്പിക്കുന്നത് പാക്കിസ്ഥാനികള്‍:  മലാല

ഇസ്ലാമാബാദ് :പാക്കിസ്ഥാന്റെയും ഇസ്ലാമിന്റേയും പേരു മോശമാക്കിയത് പാക്കിസ്ഥാനികള്‍ തന്നെയാണെന്ന് നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായ്. ലോകത്താകെ പാക്കിസ്ഥാന്റെ പ്രതിച്ഛയ വളരെ മോശമാണ്. ഇതിനു കാരണം മറ്റാരുമല്ല, പാക്കിസ്ഥാനികള്‍ തന്നെയാണ്. ഇസ്ലാമിന്റെ പേരും അവര്‍ മോശമാക്കി, വിഡിയോ സന്ദേശത്തില്‍ മലാല പറഞ്ഞു.

കഴിഞ്ഞ  വ്യാഴാഴ്ച ഖൈബര്‍ പ്രവിശ്യയിലെ സര്‍വകാലാശാലയില്‍ ജേര്‍ണലിസം വിദ്യാര്‍ഥിയെ ഒരുകൂട്ടം ആളുകള്‍ തല്ലക്കൊന്നിരുന്നു. ഇതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു മലാല. ഇസ്ലാം വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിച്ചുവെന്നാരോപിച്ചായിരുന്നു കൊല. 

മഷാലിന്റെ അച്ഛനുമായി സംസാരിച്ചു. ഈ അവസ്ഥയിലും സമാധാനവും സഹിഷ്ണുതയും പുലരണം എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് ആ അച്ഛന്‍ പറഞ്ഞതെന്നും മലാല തന്റെ സന്ദേശത്തില്‍ അറിയിച്ചു. മഷാലിന്റെ മാത്രം മരണ വാര്‍ത്തയല്ല അത്. ഇസ്ലാമിന്റെ സന്ദേശത്തേയും അവര്‍ കൊല്ലുകയായിരുന്നു. നമ്മുടെ മതത്തേയും മൂല്യങ്ങളേയും നാം മറക്കുകയാണ്. പാക്കിസഥാനികള്‍ അവരുടെ മതത്തെക്കുറിച്ച് പഠിക്കണം. ആ മതം സമാധാനത്തെക്കുറിച്ചും സഹിഷ്ണുതയെക്കുറിച്ചുമാണ് പഠിപ്പിക്കുന്നത്. 
സുരക്ഷിതരായി ജീവിക്കാന്‍ പാക്കിസ്ഥാനിലെ ഓരോ പൗരനും അവകാശമുണ്ടെന്നും മലാല വ്യക്തമാക്കി.

മിഷേലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുന്നതിനൊപ്പം ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും ഒന്നിച്ചുപ്രവര്‍ത്തിക്കണമെന്നും മലാല ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com