അലപ്പോയില്‍ ബസിന് നേരേ ചാവേര്‍ അക്രമം; മരണം നൂറ് കടന്നു

വിമതരുടെ നിയന്ത്രണത്തിലായിരുന്ന രണ്ടു പട്ടണങ്ങളില്‍നിന്നുള്ള ജനങ്ങളെ സര്‍ക്കാര്‍ മേഖലയിലേക്ക് ഒഴിപ്പിക്കുന്നതിനിടെയാണ് അക്രമം നടന്നത്
അലപ്പോയില്‍ ബസിന് നേരേ ചാവേര്‍ അക്രമം; മരണം നൂറ് കടന്നു

ബെയ്‌റൂട്ട്: സിറിയയില്‍ സംഘര്‍ഷ മേഖലയില്‍ നിന്നും ഒഴിപ്പിച്ച ജനങ്ങള്‍ സഞ്ചരിച്ച ബസിന് നേരെയുണ്ടായ ചാവേര്‍ അക്രമത്തില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. അലപ്പോയുടെ പടിഞ്ഞാറന്‍ പട്ടണമായ റഷിദിനിലാണ് ചാവേറാക്രമണം നടന്നത്. വിമതരുടെ നിയന്ത്രണത്തിലായിരുന്ന രണ്ടു പട്ടണങ്ങളില്‍നിന്നുള്ള ജനങ്ങളെ സര്‍ക്കാര്‍ മേഖലയിലേക്ക് ഒഴിപ്പിക്കുന്നതിനിടെയാണ് അക്രമം നടന്നത്. ബസുകള്‍ക്ക് സമീപം കാറിലെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടേയും പരിക്ക് ഗുരുതരമാണ്. അതിനാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. സര്‍ക്കാറിന്റെ വിമതരുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ഒഴിപ്പിക്കല്‍ നടക്കുന്നത്.എന്നാല്‍ അക്രമത്തിന്റെ ഉത്തരവാദിത്വം ഇതുവരേയും ആരും ഏറ്റെടുത്തിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com