അമേരിക്കന്‍ സാധനങ്ങള്‍ വാങ്ങു, അമേരിക്കക്കാരെ ജോലിക്കെടുക്കു; ട്രംപിന്റെ പുതിയ നയം

അമേരിക്കന്‍ സാധനങ്ങള്‍ വാങ്ങു, അമേരിക്കക്കാരെ ജോലിക്കെടുക്കു എന്ന മുദ്രാവാക്യത്തോടെ പുതിയ എച്ച്- 1 ബി വിസ പദ്ധതിയില്‍ ഡൊണാള്‍ഡ് ട്രംപ് ഒപ്പ് വെച്ചു.
അമേരിക്കന്‍ സാധനങ്ങള്‍ വാങ്ങു, അമേരിക്കക്കാരെ ജോലിക്കെടുക്കു; ട്രംപിന്റെ പുതിയ നയം

ന്യൂയോര്‍ക്ക്: അമേരിക്കന്‍ സാധനങ്ങള്‍ വാങ്ങു, അമേരിക്കക്കാരെ ജോലിക്കെടുക്കു എന്ന മുദ്രാവാക്യത്തോടെ പുതിയ എച്ച്- 1 ബി വിസ പദ്ധതിയില്‍ ഡൊണാള്‍ഡ് ട്രംപ് ഒപ്പ് വെച്ചു. ട്രംപിന്റെ അമേരിക്ക ഫസ്റ്റ് എന്ന മുദ്രാവാക്യത്തോട് ചേരുന്ന വിസാ നയമാണ് ട്രംപ് ഫലത്തില്‍ വരുത്തിയിരിക്കുന്നത്. ഇന്ത്യന്‍ ഐടി കമ്പനികളേയും വിദഗ്ദരേയും മോശമായി ബാധിക്കുന്ന ഉത്തരവാണിത്. 

അമേരിക്കന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുക, അമേരിക്കന്‍ ജനതയ്ക്ക് തൊഴില്‍ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ബൈ അമേരിക്ക, ഹയര്‍ അമേരിക്ക പദ്ധതിക്കുള്ളത്. എന്നാല്‍ പുതിയ നയം ഈ വര്‍ഷം ഇന്ത്യക്കാര്‍ക്ക് അനുവദിച്ച എച്ച് 1 ബി വീസകളെ ബാധിക്കില്ല. പക്ഷേ, ഭാവിയില്‍ ഇന്ത്യന്‍ തൊഴിലന്വേഷകര്‍ക്ക് ഇതു തിരിച്ചടിയാകും. തൊഴില്‍ വീസയില്‍ വരുന്നവരുടെ വേതനം നിലവിലുള്ളതിലും കൂട്ടാന്‍ പാകത്തിലുള്ളതാണ് ഇപ്പോഴത്തെ നയം. അമേരിക്കന്‍ തൊഴിലാളികളെ സംരക്ഷിക്കുന്നതും കമ്പനികളെ സഹായിക്കുന്നതുമാണ് നയമെന്ന് ഭരണകൂട വക്താക്കള്‍ വ്യക്തമാക്കി. വിസ്‌കോണ്‍സിനിലെ മില്‍വോ കീയില്‍ വച്ചാണ് ട്രംപ് ഉത്തരവില്‍ ഒപ്പുവച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com