പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ പനാമ കേസില്‍ സുപ്രീംകോടതി അന്വേഷണം

കള്ളപ്പണ ഇടപാടിലൂടെ ലണ്ടനില്‍ ഭൂമിയും ഫ്‌ലാറ്റും വാങ്ങിയെന്ന ആരോപണത്തെത്തുടര്‍ന്നുണ്ടായതാണ് പനാമ ഗേറ്റ് കേസ്
പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ പനാമ കേസില്‍ സുപ്രീംകോടതി അന്വേഷണം

കറാച്ചി: പനാമ ഗേറ്റ് കേസില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് പാക്കിസ്ഥാന്‍ സുപ്രീംകോടതി അന്വേഷണത്തിന് ഉത്തരവിട്ടു. സംയുക്ത അന്വേഷണസംഘം രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. കള്ളപ്പണ ഇടപാടിലൂടെ ലണ്ടനില്‍ ഭൂമിയും ഫ്‌ലാറ്റും വാങ്ങിയെന്ന ആരോപണത്തെത്തുടര്‍ന്നുണ്ടായതാണ് പനാമ ഗേറ്റ് കേസ്. പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായ നവാസ് ഷെരീഫിനെതിരെ വരുന്ന ഏറ്റവും വലിയ ആരോപണമാണ് ഇത്. കള്ളപ്പണം വെളുപ്പിക്കുകയും തുടര്‍ന്ന് നടന്ന ഇടപാടിലൂടെ നവാസ് ഷെരീഫിന്റെ കുടുംബം ലണ്ടനില്‍ ഫ്‌ലാറ്റും ഭുമിയും വാങ്ങിയെന്നതായിരുന്നു ആരോപണം. ഒരു രാജ്യത്തെ പ്രധാനമന്ത്രിതന്നെ കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനില്‍ക്കുകയോ ചെയ്തുവെന്ന ആരോപണം വളരെ ഗുരുതരമാണ്. കുടുംബത്തിന്റെ സ്വത്തിനെക്കുറിച്ചും, പ്രത്യേകിച്ച് ലണ്ടനിലെ സ്വത്തിനെക്കുറിച്ചും കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണത്തെക്കുറിച്ചും അന്വേഷിച്ച് അറുപതു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സുപ്രീംകോടതി സംയുക്ത അന്വേഷണസംഘത്തോട് ഉത്തരവിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com