ഫ്രഞ്ച് തെരഞ്ഞെടുപ്പ്; ഇനി മത്സരം മാക്രോണും ലി പെനും തമ്മില്‍

11 സ്ഥാനാര്‍ത്ഥികളിലാരും 50ശതമാനം വോട്ട് ലഭിക്കാത്തതിനാലാണ് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് നീണ്ടത്
ഫ്രഞ്ച് തെരഞ്ഞെടുപ്പ്; ഇനി മത്സരം മാക്രോണും ലി പെനും തമ്മില്‍

പാരീസ്: ആധുനിക ഫ്രഞ്ച് ചരിത്രത്തില്‍ ആദ്യമായി പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം കഴിഞ്ഞപ്പോള്‍ പ്രധാനപ്പെട്ട രാഷ്ട്രീയ കക്ഷികള്‍ക്കൊന്നും അടുത്ത ഘട്ടത്തിലേക്ക് ഭൂരിപക്ഷമില്ല. ഇമ്മാനുവേല്‍ മാക്രോണും മറിന്‍ ലി പെനുമാണ് രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഫ്രഞ്ച് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും പുറത്തുവന്നയാളും മുന്‍ മന്ത്രിയുമാണ് മാക്രോണ്‍. ലി പെന്‍  തീവ്രദേശീയ നിലപാട് വെച്ചു പുലര്‍ത്തുന്ന ദേശീയ സഖ്യത്തിന്റെ നേതാവാണ്. മേയ് 7നാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടത്തുന്നത. 

11 സ്ഥാനാര്‍ത്ഥികളിലാരും 50ശതമാനം വോട്ട് ലഭിക്കാത്തതിനാലാണ് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് നീണ്ടത്.23.7 ശതമാനം വോട്ടുകളോടെയാണ് ഇമ്മാനുവല്‍ മാക്രോണ്‍ ഒന്നാമതെത്തിയത്. ലി പെന്‍ 21.7 ശതമാനം വോട്ട് നേടി. യാഥാസ്ഥിതിക പക്ഷക്കാരനായ ഫ്രാന്‍സ്വെ ഫിലന്‍  19.5 ശതമാനം വോട്ടോടെ മൂന്നാമതെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com