സിറിയയിലും ഇറാഖിലും കുര്‍ദ് പോരാളികള്‍ക്ക് നേരെ തുര്‍ക്കിയുടെ അക്രമം; 24 മരണം

തുര്‍ക്കിയിലെ കുര്‍ദ് ജനതയുടെ സ്വയം നിര്‍ണയാവകാശത്തിനായും രാഷ്ട്രീയ സാംസ്‌കാരിക അവകാശങ്ങള്‍ക്ക് വേണ്ടിയും തുര്‍ക്കി ഭരണകൂടത്തിനെതിരെ സായുധ പോരാട്ടം നടത്തുന്നതുമായ സംഘടനയാണ് പി.കെ.കെ
സിറിയയിലും ഇറാഖിലും കുര്‍ദ് പോരാളികള്‍ക്ക് നേരെ തുര്‍ക്കിയുടെ അക്രമം; 24 മരണം

കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി പോരാളികള്‍ക്ക് നേരെ തുര്‍ക്കി സൈന്യം നടത്തിയ അക്രമത്തില്‍
24പേര്‍ മരിച്ചതായി തുര്‍ക്കി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വടക്കന്‍ സിറിയയിലും വടക്കന്‍ ഇറാഖിലുമാണ് അക്രമം നടന്നത്. വടക്കന്‍ ഇറാഖിലെ സിന്‍ജാര്‍ മലനിരകളിലും വടക്കന്‍ സിറിയയിലെ കരാച്ചൊക് മലനിരകളിലും തമ്പടിച്ചിരുന്നകുര്‍ദുകള്‍ക്ക് നേരെയാണ് വ്യോമാക്രമണം നടത്തിയതെന്ന് തുര്‍ക്കി സൈന്യം അറിയിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്തരാഷ്ട്ര നിയമങ്ങള്‍ പാലിച്ചാണ് അക്രമം നടത്തിയതെന്നും വിഘടനവാദ തീവ്രവാദികളെ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യമെന്നും തുര്‍ക്കി സൈന്യം അറിയിച്ചു എന്ന് തുര്‍ക്കി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
തുര്‍ക്കിയിലെ കുര്‍ദ് ജനതയുടെ സ്വയം നിര്‍ണയാവകാശത്തിനായും രാഷ്ട്രീയ സാംസ്‌കാരിക അവകാശങ്ങള്‍ക്ക് വേണ്ടിയും തുര്‍ക്കി ഭരണകൂടത്തിനെതിരെ സായുധ പോരാട്ടം നടത്തുന്നതുമായ സംഘടനയാണ് കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി.  റെവല്യൂഷണറി സോഷ്യലിസവും, കുര്‍ദിഷ് ദേശീയതയുമായിരുന്നു ഈ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിനാധാരം. കുര്‍ദ് ഭൂരിപക്ഷ ഭൂപ്രദേശത്തില്‍ ഒരു സ്വതന്ത്ര മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് രാജ്യം സ്ഥാപിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അമേരിക്ക, യൂറോപ്യന്‍ യുണിയന്‍, നാറ്റോ എന്നിവയടക്കം നിരവധി രാജ്യങ്ങളും സംഘടനകളും പി. കെ.കെയെ ഭീകരസംഘടനകളുടെ പട്ടികയിലാണ് ഉള്‍പെടുത്തിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com