സിറിയയില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം 

ലബനന്‍ ഹിസ്ബുള്ള താവളത്തിന് നേരെയാണ് വ്യോമാക്രമണം നടത്തിയതതെന്ന് ഇസ്രയേല്‍ പറഞ്ഞതായി ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
സിറിയയില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം 

ഡമാസ്‌കസ്: സിറിയയിലെ ഡമാസ്‌കസ് ഇന്‍ര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടിന്‌
സമീപം സ്‌ഫോടനം. ഇസ്രയേല്‍ സൈന്യമാണ് അക്രമത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന പുതിയ വിവരം. ലബനന്‍ ഹിസ്ബുള്ള താവളത്തിന് നേരെയാണ് വ്യോമാക്രമണം നടത്തിയതതെന്ന് ഇസ്രയേല്‍ പറഞ്ഞതായി ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമവുമായി ബന്ധപ്പെട്ട് ഇതുവരേയും സിറിയന്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് പ്രതികരണം ഒന്നും ലഭിച്ചിട്ടില്ല. 

കഴിഞ്ഞ ജനുവരിയിലും ഇസ്രയേല്‍ സമാനരീതിയില്‍ സിറിയയില്‍ അക്രമം നടത്തിയിരുന്നു. 2015ലും 2008ലും ഇസ്രയേല്‍ അക്രമം നടത്തി. ഇറാന്റെ സഹായത്തോടെ ഹിസ്ബുള്ള നടത്തുന്ന ആയുധ കച്ചവടത്തെ തകര്‍ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രയേല്‍ പ്രതികരിച്ചു. അക്രമത്തില്‍ എത്ര മരമണം സംഭവിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com