ആദ്യമായി ഒരു യുഎന്‍ മനുഷ്യാവകാശ സമിതി അംഗത്തിന് ഉത്തര കൊറിയയില്‍ പ്രവേശനാനുമതി 

കാറ്റലിന ദേവന്‍ദാസ് അഗ്വിലറാണു മേയ് മൂന്നു മുതല്‍ എട്ടു വരെ ഉത്തര കൊറിയ സന്ദര്‍ശിക്കുന്നതിന് കിം ജോങ് ഉന്നില്‍ നിന്നും അനുമതി നേടിയെടുത്തിയിരിക്കുന്നത്
ആദ്യമായി ഒരു യുഎന്‍ മനുഷ്യാവകാശ സമിതി അംഗത്തിന് ഉത്തര കൊറിയയില്‍ പ്രവേശനാനുമതി 

ജനീവ: യുഎന്നിന്റെ കളികളൊന്നും തങ്ങളുടെ നാട്ടില്‍ വേണ്ട എന്ന് പറഞ്ഞുകൊംണ്ടിരുന്ന ഉത്തര കൊറിയ ഒടുവില്‍ പതിയെ അയയുന്നതിന്റെ സൂചനകള്‍ നല്‍കുന്നു. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് രാജ്യം സന്ദര്‍ശിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച യുഎന്‍ മനുഷ്യാവകാശ വിദഗ്ധയ്ക്ക് പ്രവേശനം അനുവദിച്ചിരിക്കുകയാണ് ഉത്തര കൊറിയ. 

കാറ്റലിന ദേവന്‍ദാസ് അഗ്വിലറാണു മേയ് മൂന്നു മുതല്‍ എട്ടു വരെ ഉത്തര കൊറിയ സന്ദര്‍ശിക്കുന്നതിന് കിം ജോങ് ഉന്നില്‍ നിന്നും അനുമതി നേടിയെടുത്തിയിരിക്കുന്നത്. ആദ്യമായാണ് ഒരു യുഎന്‍ മനുഷ്യാവകാശ സമിതി അംഗം ഉത്തര കൊറിയയില്‍ പ്രവേശനനുമതി ലഭിക്കുന്നത്. 


കിം ജോങ് ഉന്നിനെ പേടിച്ച് ജനങ്ങള്‍ മതിയായ വിവരങ്ങല്‍ നല്‍കുമോ എന്ന സംശയം അമേരിക്കന്‍ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കഴിഞ്ഞു. യുദ്ധസാഹചര്യം നിലനില്‍ക്കുന്നതിനാല്‍ മറ്റു രാജ്യങ്ങളുടെ മുന്നില്‍ തങ്ങല്‍ പ്രശ്‌നക്കാരല്ല എന്ന് തെളിയിക്കാനുള്ള അവസരം ഒരുക്കാനാനാണ് ഉത്തര കൊറിയ യുഎന്‍ അംഗത്തിന് രാജ്യത്തിനകത്ത് പ്രവേശനം അനുവദിച്ചിരിക്കുന്നത് എന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com