പിന്മാറാന്‍ തയ്യാറാകാതെ ഉത്തരകൊറിയ; വീണ്ടും മിസൈല്‍ പരീക്ഷണം,പരാജയമെന്ന് അമേരിക്ക

മധ്യദൂര ആണവ ഇതര ബാലസ്റ്റിക് മിസൈലായ കെഎന്‍-17 ആണ് ഉത്തരകൊറിയ വിക്ഷേപിച്ചതെന്നാണ് അമെരിക്കയുടെ വിലയിരുത്തല്‍
പിന്മാറാന്‍ തയ്യാറാകാതെ ഉത്തരകൊറിയ; വീണ്ടും മിസൈല്‍ പരീക്ഷണം,പരാജയമെന്ന് അമേരിക്ക

ലോക രാജ്യങ്ങളുടെ ശക്തമായ എതിര്‍പ്പിനും അമേരിക്കയുടെ യുദ്ധ മുന്നറിയിപ്പും അവഗണിച്ച് വീണ്ടും മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ. എന്നാല്‍ ഉത്തരകൊറിയയുടെ ബാലസ്റ്റിക് മിസൈല്‍ പരീക്ഷണം പരാജയമായിരുന്നുവെന്നാണ് അമെരിക്കയുടെ പ്രതികരണം. 

മധ്യദൂര ആണവ ഇതര ബാലസ്റ്റിക് മിസൈലായ കെഎന്‍-17 ആണ് ഉത്തരകൊറിയ വിക്ഷേപിച്ചതെന്നാണ് അമെരിക്കയുടെ വിലയിരുത്തല്‍. ശനിയാഴ്ച പുലര്‍ച്ചെ 5.30നായിരുന്നു വിക്ഷേപണം. പരീക്ഷണം പരാജയമായിരുന്നുവെന്നാണ് ദക്ഷിണ കൊറിയയുടേയും പ്രതികരണം. മിസൈല്‍ ഉത്തരകൊറിയയുടെ അതിര്‍ത്തി വിട്ട് പുറത്തേക്ക് പോയില്ലെന്നും, മിസൈലിന്റെ പ്രധാന ഭാഗം വിക്ഷേപണ സ്ഥലമായ പുക്ചാങ്ങില്‍ നിന്നും 35 കിലോമീറ്റര്‍ അകലെ പതിച്ചതായും അമേരിക്ക വ്യക്തമാക്കുന്നു. 

യുദ്ധ സാഹചര്യം ഒഴിവാക്കണമെന്ന ചൈനീസ് പ്രസിഡന്റിന്റെ ആവശ്യത്തോട് ഉത്തരകൊറിയ അനാദരവ് കാണിച്ചിരിക്കുകയാണെന്നായിരുന്നു മിസൈല്‍ പരീക്ഷണത്തോടുള്ള അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പ്രതികരണം. 

ഉത്തരകൊറിയയുടെ ഭാഗത്ത് നിന്നും ഇനിയും പ്രകോപനപരമായ നടപടികള്‍ ഉണ്ടാകുമോയെന്ന് നീരിക്ഷിക്കുകയാണെന്നും അമേരിക്ക വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com