പാക്കിസ്ഥാന്‍ മതേതര രാജ്യമാണെന്ന് ഷോയിബ് അക്തര്‍; ക്രിക്കറ്റില്‍ മാത്രം ശ്രദ്ധിക്കാന്‍ ഷോയിബിനോട് ആരാധകര്‍

ഹിന്ദു മന്ത്രിക്ക് പകരം പാക് പ്രസിഡന്റിന്റെ ഫോട്ടോയിട്ട ഷോയിബ് അക്തറിന് പരിഹസിച്ച് സമൂഹമാധ്യമങ്ങള്‍
പാക്കിസ്ഥാന്‍ മതേതര രാജ്യമാണെന്ന് ഷോയിബ് അക്തര്‍; ക്രിക്കറ്റില്‍ മാത്രം ശ്രദ്ധിക്കാന്‍ ഷോയിബിനോട് ആരാധകര്‍

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മതേതര രാജ്യമാണെന്ന പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷോയിബ് അക്തറിന്റെ പ്രതികരണത്തെ പരിഹസിച്ചുള്ള പ്രതികരണങ്ങളില്‍ നിറഞ്ഞ് സമൂഹമാധ്യമങ്ങള്‍. ഹിന്ദു വിഭാഗത്തില്‍ ഉള്‍പ്പെടുന്ന രാഷ്ട്രീയ നേതാവ് പാക്കിസ്ഥാനില്‍ കേന്ദ്ര മന്ത്രിയായിരിക്കുന്നു. പാക്കിസ്ഥാന്‍ മതേതര രാഷ്ട്രമാണെന്ന് ഇതിലൂടെ വളരെ വ്യക്തമായി തങ്ങള്‍ പറയുകയാണെന്നായിരുന്നു അക്തറിന്റെ ട്വീറ്റ്. 

അക്തറിന്റെ ട്വീറ്റിന് പിന്നാലെ ലോകോത്തര ബാറ്റ്‌സ്മാന്‍മാരെ വരെ വിറപ്പിച്ച താരത്തിന്റെ ബുദ്ധിയും, രാഷ്ട്രിയത്തിലുള്ള അറിവും വരെ ചോദ്യം ചെയ്യുകയാണ് മറ്റ് ഫോളോവേഴ്‌സ്. ആരാധകരുടെ പ്രതികരണം പരിധി വിട്ടതോടെ, തന്റെ ബുദ്ധിയെ ചോദ്യം ചെയ്യാതെ, തന്റെ ട്വീറ്റിലെ സന്ദേശത്തെ ശ്രദ്ധിക്കു എന്നായി അക്തറിന്റെ അടുത്ത ട്വീറ്റ്. 

ഹിന്ദു മന്ത്രിയുടെ കാര്യം ചൂണ്ടിക്കാട്ടിയുള്ള ട്വീറ്റില്‍ പാക് പ്രസിഡന്റ് മമ്‌നൂന്‍ ഹുസൈന്‍ പ്രധാനമന്ത്രിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്ന ഫോട്ടോയായിരുന്നു പോസ്റ്റ് ചെയ്തിരുന്നത്. ഇതിനേയും ഫോളോവേഴ്‌സ് കണക്കിന് പരിഹസിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com