യുഎസ് സൈന്യം പൂര്‍ണസജ്ജം: ഉത്തരകൊറിയയ്ക്ക് യുഎസിന്റെ വെല്ലുവിളി

ഉത്തരകൊറിയയെ വെല്ലുവിളിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തര കൊറിയയ്‌ക്കെതിരെ യുഎസ് സൈന്യം പൂര്‍ണ സജ്ജമെന്ന്  ട്രംപിന്റെ മുന്നറിയിപ്പ്‌ 
യുഎസ് സൈന്യം പൂര്‍ണസജ്ജം: ഉത്തരകൊറിയയ്ക്ക് യുഎസിന്റെ വെല്ലുവിളി

വാഷിങ്ടന്‍: ഉത്തരകൊറിയയെ വെല്ലുവിളിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തര കൊറിയയ്‌ക്കെതിരെ യുഎസ് സൈന്യം പൂര്‍ണ സജ്ജമെന്ന് ട്രംപ് ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കി. യുദ്ധമല്ലാത്ത മറ്റുവഴികള്‍ ഉത്തരകൊറിയ തേടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. ശക്തമായ ഭാഷയിലാണ് ട്രംപിന്റെ ട്വീറ്റ്.

യുഎസിനെതിരെ ഭീഷണി തുടര്‍ന്നാല്‍, ലോകം ഇതുവരെ കണ്ടിട്ടില്ലാത്തവിധം 'തീയും കോപവും' ഏറ്റുവാങ്ങേണ്ടിവരുമെന്ന ട്രംപിന്റെ പ്രസ്താവനയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പോര് രൂക്ഷമാക്കിയത്. ഇതിനു മറുപടിയായി പസഫിക് സമുദ്രത്തിലെ യുഎസ് ദ്വീപായ ഗുവാമിനെ ആക്രമിക്കുമെന്ന് ഉത്തര കൊറിയ വ്യക്തമാക്കി.

യുഎസ് സൈനിക കേന്ദ്രം കൂടിയായ ഗുവാമിനെ ആക്രമിക്കുന്നതിന്റെ വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസം ഉത്തരകൊറിയ പുറത്തുവിടുകയും ചെയ്തിരുന്നു. മിസൈല്‍ ആക്രമണമാണ് ഉദ്ദേശിക്കുന്നത്. ഇതിനു പിന്നാലെയാണ് യുഎസ് സൈന്യം പൂര്‍ണ സജ്ജമാണെന്ന ട്രംപിന്റെ പ്രസ്താവന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com