പാക്കിസ്ഥാനെ വിമര്‍ശിച്ചും ഇന്ത്യയെ കൂടെ നിര്‍ത്തിയും ട്രംപ്; തീവ്രവാദികള്‍ക്ക്‌ താവളമൊരുക്കുന്നത് കണ്ടുനില്‍ക്കില്ല

പാക്കിസ്ഥാനെ വിമര്‍ശിച്ചും ഇന്ത്യയെ കൂടെ നിര്‍ത്തിയും ട്രംപ്; തീവ്രവാദികള്‍ക്ക്‌ താവളമൊരുക്കുന്നത് കണ്ടുനില്‍ക്കില്ല

അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്ക സൈന്യത്തെ പിന്‍വലിക്കില്ലെന്നും ട്രംപ്

വാഷിങ്ടണ്‍: പാക്കിസ്ഥാനെ വിമര്‍ശിച്ചും ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഭീകരരെ സംരക്ഷിക്കുന്ന നിലപാടാണ് പാക്കിസ്ഥാന്റേതെന്ന് ട്രംപ് കുറ്റപ്പെടുത്തി.

ഭീകരരെ സഹായിക്കുന്ന നിലപാടെടുക്കുന്ന പാക്കിസ്ഥാനുമായി സൈനീക സഹകരണം സാധ്യമല്ല. ഭീകരര്‍ക്ക് താവളമൊരുക്കുന്ന പാക്കിസ്ഥാന്‍ നടപടിയോട് അമേരിക്ക പ്രതികരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കുന്നു. ക്ഷമയ്ക്ക് പരിധിയുണ്ടെന്നും ട്രംപ്.

അതിനിടെ അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്ക സൈന്യത്തെ പിന്‍വലിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. പ്രസിഡന്റ് പദത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ട്രംപ് സ്വീകരിക്കുന്ന അഫ്ഗാന്‍ നയം എന്തെന്ന് ലോകം ഉറ്റു നോക്കിയിരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നും പെട്ടെന്ന് സൈന്യത്തെ പിന്‍വലിക്കുന്നത് അമേരിക്കയുടെ തീവ്രവാദത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് ട്രംപിന്റെ നിലപാട്.

അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ മെച്ചപ്പെടുത്താന്‍ ഇന്ത്യയുടെ പങ്കാളിത്തം നിര്‍ണായകമാണെന്നും ട്രംപ് പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ക്കൊപ്പം ചേര്‍ന്നാല്‍ പാക്കിസ്ഥാന് ഗുണം ചെയ്യും. എന്നാല്‍ തീവ്രവാദികള്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്നത് തുടര്‍ന്നാണ് പാക്കിസ്ഥാന്‍ നഷ്ടങ്ങള്‍ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. 

2001 സെപ്റ്റംബര്‍ ഒന്‍പതിലെ തീവ്രവാദി ആക്രമണത്തിന് ശേഷമായിരുന്നു അഫ്ഗാനിസ്ഥാനില്‍ അമേരിക്ക സൈനീക നടപടി ആരംഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com