കഴുത്തിറങ്ങിയ ഡ്രസ് ധരിച്ചതിന്റെ പേരില്‍ പെണ്‍കുട്ടികളെ പുറത്താക്കിയ സ്‌കൂളിനെതിരെ അതേ ഡ്രസ് ധരിച്ചെത്തി ആണ്‍കുട്ടികളുടെ പ്രതിഷേധം

പെണ്‍കുട്ടികളുടെ ഇത്തരത്തിലുള്ള വസ്ത്രധാരണം ആണ്‍കുട്ടികളെ ഭ്രമിപ്പിക്കുന്നുവെന്നാണ് മാനേജ്‌മെന്റ് വാദം
കഴുത്തിറങ്ങിയ ഡ്രസ് ധരിച്ചതിന്റെ പേരില്‍ പെണ്‍കുട്ടികളെ പുറത്താക്കിയ സ്‌കൂളിനെതിരെ അതേ ഡ്രസ് ധരിച്ചെത്തി ആണ്‍കുട്ടികളുടെ പ്രതിഷേധം

ഡ്രസ് കോഡിന്റെ പേരില്‍ 20 പെണ്‍കുട്ടികളെ പുറത്താക്കിയ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നടപടിയ്‌ക്കെതിരെ കഴുത്തിറങ്ങിയ ഡ്രസുകള്‍ ധരിച്ചെത്തി സഹപാഠികളായ ആണ്‍കുട്ടികളുടെ പ്രതിഷേധം. കാലിഫോര്‍ണിയയിലെ സാന്‍ ബനിറ്റോ ഹൈസ്‌കൂളിലാണ് ഡ്രസ് കോഡ് ലംഘിച്ചുവെന്ന പേരില്‍ ഇരുപത് പെണ്‍കുട്ടികളെ പുറത്താക്കിയത്. ഇതില്‍ പ്രതിഷേധിച്ച് സഹപാഠികളായ ആണ്‍കുട്ടികള്‍ കഴുത്തിറങ്ങിയ ഡ്രസിട്ട് സ്‌കൂളിലെത്തുകയായിരുന്നു. വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന സെക്‌സിസത്തെ എതിര്‍ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. 

വര്‍ഷങ്ങളായി സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്ക് കഴുത്തിറങ്ങിയ വസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ വിലക്കുണ്ടെന്നും ഈ ആഗസ്റ്റ് 14 നിയമം കര്‍ശനമാക്കുകയായിരുന്നുവെന്നും ഇത് ലംഘിച്ച വിദ്യാര്‍ത്ഥിനികളെയാണ് പുറത്താക്കിയത് എന്നുമാണ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ വിശദീകരണം. 

അങ്ങനെയൊരു നിയമം ഇതുവരെ സ്‌കൂളില്‍ പ്രശ്‌നമൊന്നും ഉണ്ടാക്കിയിരുന്നില്ലെന്നും തങ്ങള്‍ കഴുത്തിറങ്ങിയ വസ്ത്രങ്ങള്‍ ധരിച്ച് സ്‌കൂളില്‍ വരാറുണ്ടായിരുന്നുവെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. 

കഴുത്തിറങ്ങിയ വസ്ത്രങ്ങള്‍ സമൂഹത്തില്‍ വലിയ ഫാഷനാണെന്നും അത് ഒരുതരത്തിലും മറ്റുള്ളവരെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നും 16 വയസ്സുള്ള ഒരു വിദ്യാര്‍ത്ഥിനി പറയുന്നു. അധികാരികള്‍ വസ്ത്ര സ്വാതനന്ത്ര്യത്തില്‍ കടന്നുകയറുന്നതിനെതിരെ ശക്തമായ പോരാട്ടം നടത്തേണ്ടതുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. 

പെണ്‍കുട്ടികളുടെ ഇത്തരത്തിലുള്ള വസ്ത്രധാരണം ആണ്‍കുട്ടികളെ ഭ്രമിപ്പിക്കുന്നുവെന്നാണ് മാനേജ്‌മെന്റ് വാദം.  കുട്ടികളുടെ വ്യത്യസ്തമായ പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com