യമന്‍ തലസ്ഥാനത്ത് വ്യോമാക്രമണം:30പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍

ആക്രമണത്തിന് പിന്നില്‍ സൗദി സൈനിക സഖ്യവും യമന്‍ ഗവണ്‍മെന്റുമാണെന്നു ഹൂദി അനുകൂല പ്രാദേശിക ചാനല്‍
യമന്‍ തലസ്ഥാനത്ത് വ്യോമാക്രമണം:30പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍

സനാ: യമന്‍ തലസ്ഥാനമായ സനായ്ക്ക് സമീപം നടന്ന വ്യോമാക്രമണത്തില്‍ 30പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഹൂദി വിമതര്‍ക്ക് നേരെയാണ് ആക്രമണം നടന്നതെന്നും ആക്രമണത്തിന് പിന്നില്‍ സൗദി സൈനിക സഖ്യവും യമന്‍ ഗവണ്‍മെന്റുമാണെന്നു ഹൂദി അനുകൂല പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്തതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിണ്ടുണ്ട്. മരണസംഖ്യയും പരിക്കേറ്റവരുടെ എണ്ണവും ഇതുവരേയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വിഷയത്തോട് പ്രതികരിക്കാന്‍ സൗദി സഖ്യസൈന്യം തയ്യാറായിട്ടില്ലായെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

തെക്കന്‍ അറബ് രാജ്യമായ യമനില്‍ ഹൂദികളും സൗദി അനുകൂല സഖ്യവും 2015മുതല്‍ തുടര്‍ന്നുവരുന്ന പോരാട്ടത്തില്‍ ഇതുവരെ 10,000 പേരെങ്കിലും മരിച്ചിട്ടുണ്ടാകാമെന്നാണ് യുഎന്‍ കണക്കുകള്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com