അമേരിക്കയില്‍ ട്രംപിനെതിരെ പത്തു ദിവസം നീണ്ടുനില്‍ക്കുന്ന റാലി

തിങ്ങളാഴ്ച വിര്‍ജീനിയയില്‍ നിന്ന് അരംഭിക്കുന്ന റാലി പെപ്റ്റംബര്‍ ആറിന് വാഷിങ്ടണ്‍ ഡിസിയില്‍ അവസാനിക്കും
അമേരിക്കയില്‍ ട്രംപിനെതിരെ പത്തു ദിവസം നീണ്ടുനില്‍ക്കുന്ന റാലി

വാഷിങ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടപ്പാക്കാന്‍ ശ്രമിക്കുന്ന തീവ്ര ദേശിയ വാദ നയങ്ങള്‍ക്കെതിരെ അമേരിക്കയില്‍ പ്രതിഷേധം ശക്തം. വെളുത്ത വര്‍ഗക്കാര്‍ക്ക് മേധാവിത്വം നല്‍കുന്ന നയങ്ങള്‍ അവസാനിപ്പിക്കണെന്നും ട്രംപ് സ്ഥാനമൊഴിയണമെന്നും ആവശ്യപ്പെട്ട് പത്തു ദിവസം നീണ്ടുനില്‍ക്കുന്ന റാലി സംഘടിപ്പിട്ടിരിക്കുകയാണ് വിവിധ സംഘടനകള്‍. 

തിങ്ങളാഴ്ച വിര്‍ജീനിയയില്‍ നിന്ന് അരംഭിക്കുന്ന റാലി പെപ്റ്റംബര്‍ ആറിന് വാഷിങ്ടണ്‍ ഡിസിയില്‍ അവസാനിക്കും. ട്രംപ് അധികാരത്തിലെത്തിയതിന് ശേശം അമേരിക്കയില്‍ ദേശീയ വാദം കൂടിയെന്നും അസഹിഷ്ണുത അനുദിനം വളരുന്നുവെന്നുമാണ് പ്രതിഷേധക്കാരുടെ പക്ഷം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com