ബേനസീര്‍ ഭൂട്ടോ വധം: മുഷാറഫ് പിടികിട്ടാപ്പുള്ളി; രണ്ടുപേര്‍ക്ക് 17വര്‍ഷം തടവ്

ബേനസീര്‍ ഭൂട്ടോ വധം: മുഷാറഫ് പിടികിട്ടാപ്പുള്ളി; രണ്ടുപേര്‍ക്ക് 17വര്‍ഷം തടവ്

അഞ്ചുപേരെ റാവല്‍പിണ്ടി തീവ്രവാദ വിരുദ്ധ കോടതി വെറുതേവിട്ടു

ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ രണ്ടു പ്രതികള്‍ക്ക് 17 വര്‍ഷം തടവ് ശിക്ഷ. അഞ്ചുപേരെ റാവല്‍പിണ്ടി തീവ്രവാദ വിരുദ്ധ കോടതി വെറുതേവിട്ടു. മുന്‍ ഡി.ഐജി സഊദ് അസീസ് മുന്‍ എസ്.പി ഖുര്‍റം ഷഹ്‌സാദ് എന്നിവരെയാണ് 17 വര്‍ഷം തടവിന് ശിക്ഷിച്ചത്. കേസില്‍ പ്രതിയായ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് ഒളിവിലാണെന്ന് കോടതി പ്രഖ്യാപിച്ചു. അതേസമയം, മുഷാറഫിന്റെ സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ കോടതി ഉത്തരവിട്ടു.

2007ലാണ് ബേനസിര്‍ കൊല്ലപ്പെടുന്നത്. കൊല്ലപ്പെടുമ്പോള്‍ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നേതാവും, പ്രതിപക്ഷനേതാവുമായിരുന്നു ബേനസീര്‍ ഭൂട്ടോ. തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് റാവല്‍പിണ്ടിയിലെ ലിയാഖത്ത് പാര്‍ക്കില്‍ വച്ച് തീവ്രവാദികള്‍ അവര്‍ക്കെതിരേ നിറയൊഴിക്കുകയായിരുന്നു.അതോടൊപ്പം തന്നെ ഒരു മനുഷ്യബോംബ് പൊട്ടിത്തെറിച്ച് ശക്തമായ സ്‌ഫോടനവും ഉണ്ടായി. പ്രാദേശിക സമയം ആറുമണിക്ക് ബേനസീര്‍ ഭൂട്ടോ അന്തരിച്ചുവെന്ന് ഔദ്യോഗിക അറിയിപ്പുണ്ടായി.ധ3പ ഇരുപത്തിനാലോളം ആളുകള്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെടുകയുണ്ടായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com