പാലത്തില്‍ തൂങ്ങിക്കിടന്ന ലോറിയെ പൊലീസ് ഉദ്യോഗസ്ഥന്‍ കൈകൊണ്ട് തടഞ്ഞുനിര്‍ത്തിയത് 15 മിനിറ്റ്; ചിത്രം വൈറല്‍ 

15 മിനിറ്റോളം നേരമാണ് മാര്‍ട്ടിന്‍ ഇത്തരത്തില്‍ ലോറിയെ താങ്ങി നിര്‍ത്തിയത്
പാലത്തില്‍ തൂങ്ങിക്കിടന്ന ലോറിയെ പൊലീസ് ഉദ്യോഗസ്ഥന്‍ കൈകൊണ്ട് തടഞ്ഞുനിര്‍ത്തിയത് 15 മിനിറ്റ്; ചിത്രം വൈറല്‍ 

പകടത്തില്‍പ്പെട്ട് പാലത്തില്‍ തൂങ്ങിക്കിടന്ന വാഹനത്തെ കൈകൊണ്ട് താങ്ങി നിര്‍ത്തി പൊലീസ് ഉദ്യോഗസ്ഥന്‍. യുകെ പൊലീസ് ഉദ്യോഗസ്ഥനായ മാര്‍ട്ടിന്‍ വില്യമാണ് സ്വന്തം ജീവന്‍ പണയം വെച്ച് അപകടത്തില്‍പ്പെട്ട ലോറിയുടെ ഡ്രൈവറെ രക്ഷപ്പെടുത്തിയത്. ധീരമായ സുരക്ഷാ പ്രവര്‍ത്തനത്തിലൂടെ ഹീറോ ആയിരിക്കുകയാണ് മാര്‍ട്ടിന്‍. 

റോഡ്‌സ് പൊലീസിംഗ് ഉദ്യോഗസ്ഥനായ മാര്‍ട്ടിന്‍ രാത്രിയില്‍ പെട്രോളിംഗിന് ഇറങ്ങിയ സമയത്താണ് വാഹനാപകടത്തെക്കുറിച്ച് ഫോണ്‍ വരുന്നത്. ഉടനെ അപകടം നടന്ന വെസ്റ്റ് യോക്ഷറിലേക്ക് എത്തിയ ഉദ്യോഗസ്ഥന്‍ കണ്ടത് പാലത്തില്‍ തൂങ്ങിക്കിടക്കുന്ന വാഹനമാണ്. ലോറി ഡ്രൈവര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. പാലത്തിലൂടെ ഓരോ വാഹനവും പോകുന്നതിന് അനുസരിച്ച് കാറ്റില്‍ ആടിക്കൊണ്ടിരിക്കുകയായിരുന്നു ലോറി. 

ഹൈവേയിലൂടെ പോകുന്ന വാഹനങ്ങളെ തടയാന്‍ സഹപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം കൊടുത്തശേഷം അദ്ദേഹം ലോറിയുടെ പിന്‍ചക്രത്തില്‍ മുറുകെ പിടിക്കുകയായിരുന്നു. പാലത്തില്‍ നിന്ന് വാഹനം തെറിച്ചുപോകാതെ തടഞ്ഞുവെച്ചതിന് ശേഷം ഡ്രൈവറെ സമാധാനപ്പെടുത്തുകയായിരുന്നു. 15 മിനിറ്റോളം നേരമാണ് മാര്‍ട്ടിന്‍ ഇത്തരത്തില്‍ ലോറിയെ താങ്ങി നിര്‍ത്തിയത്. ഡ്രൈവറോട് പേടിക്കേണ്ടെന്നും എന്ത് സംഭവിച്ചാലും വാഹനത്തിനുള്ളില്‍ നിന്ന് രക്ഷിക്കുമെന്നും അദ്ദേഹം വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു. 

15 മിനിറ്റിന് ശേഷം അപകട സ്ഥലത്തേക്കെത്തിയ അഗ്നി സുരക്ഷ സേനയാണ് പാലത്തില്‍ നിന്ന് ലോറി മാറ്റി ഡ്രൈവറെ രക്ഷപ്പെടുത്തിയത്. രണ്ട് മണിക്കൂറോളം നേരമാണ് രക്ഷാപ്രവര്‍ത്തനം നീണ്ടത്. കാലിന് പരിക്കേറ്റ ഡ്രൈവര്‍ ചികിത്സയിലാണ്. ലോറിയെ താങ്ങിപ്പിടിച്ച് നില്‍ക്കുന്ന ചിത്രം മാര്‍ട്ടിനാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഉദ്യോഗസ്ഥന്റെ ധീരതയെ സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേര്‍ പ്രശംസിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com