വേളി കായലില്‍ കണ്ടതുപോലെയുള്ള നീര്‍ചുഴിസ്തംഭം ഇറ്റലിയിലും; തുടര്‍ന്നുണ്ടായ ചുഴലിക്കൊടുങ്കാറ്റില്‍ വന്‍ നാശനഷ്ടം

നീര്‍ചുഴിസ്തംഭത്തിനെത്തുടര്‍ന്നുണ്ടയ ചുഴലിക്കൊടുങ്കാറ്റ് ഇറ്റലിയില്‍ വലിയ നാശനഷ്ടമാണുണ്ടാക്കിയത്
വേളി കായലില്‍ കണ്ടതുപോലെയുള്ള നീര്‍ചുഴിസ്തംഭം ഇറ്റലിയിലും; തുടര്‍ന്നുണ്ടായ ചുഴലിക്കൊടുങ്കാറ്റില്‍ വന്‍ നാശനഷ്ടം

റോം: കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരം വേളികായലിലുണ്ടായ നൂര്‍ചുഴിസ്തംഭം (വാട്ടര്‍സ്പൗട്ട്) ഇറ്റലിയിലെ കടലോര പ്രദേശമായ സാന്റെമോയിലും കണ്ടു. നീര്‍ചുഴിസ്തംഭത്തിനെത്തുടര്‍ന്നുണ്ടയ ചുഴലിക്കൊടുങ്കാറ്റ് ഇറ്റലിയില്‍ വലിയ നാശനഷ്ടമാണുണ്ടാക്കിയത്. 

കടലില്‍ നിന്ന് കാരയിലേക്ക് നീങ്ങിയ ചുഴി മിനിറ്റുകള്‍കൊണ്ട് നിരവധി വീടുകളും വാഹനങ്ങളും നശിപ്പിച്ചെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. അത്ഭുതപ്രതിഭാസത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്. മേഘങ്ങളുടെ ഒരു തൂണ് കടലിലേക്ക് ഇറങ്ങിവന്ന പോലെയാണ് ഈ പ്രതിഭാസം. ഇത് കണ്ടതോടെ കടല്‍ തീരത്തു നിന്ന് സമീപ പ്രദേശങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചത് വന്‍ അപകടം ഒഴിവാക്കി. 

 

A post shared by Rudi G. (@rudi.grg) on

നവംബര്‍ 26 ന് ഉച്ചയ്ക്കാണ് വേളി കായലില്‍ നീര്‍ചുഴി സ്തംഭം പ്രത്യക്ഷപ്പെട്ടത്. ചുഴലിക്കാറ്റിന് മുന്നോടിയായി കാണപ്പെടുന്ന പ്രതിഭാസം ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ഇടിമിന്നല്‍ മേഘങ്ങള്‍ക്കിടയില്‍ പെട്ടെന്നുണ്ടാക്കുന്ന മര്‍ദ്ദവ്യത്യാസമാണ് വാട്ടര്‍സ്പൗട്ടിന് കാരണമാകുന്നത്. എന്നാല്‍ ചുഴലിക്കൊടുങ്കാറ്റിന്റെ അത്ര ശക്തി അവയ്ക്കുണ്ടാകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അഞ്ച് മുതല്‍ പത്ത് വരെ മിനിറ്റ് നേരമാണ് വാട്ടര്‍സ്പൗട്ട് നിലനില്‍ക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com