ജെറുസലേമിനെ ഇസ്രായേലിന്റേതാക്കി അമേരിക്ക; പ്രശ്‌ന പരിഹാരത്തിനുള്ള വഴിയെന്ന് ട്രംപ്‌

അടുത്ത ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്ന സംഭവങ്ങളില്‍ എനിക്ക് നിശബ്ദനായി ഇരിക്കാന്‍ സാധിക്കില്ലെന്നായിരുന്നു മാര്‍പ്പാപ്പയുടെ പ്രതികരണം
ജെറുസലേമിനെ ഇസ്രായേലിന്റേതാക്കി അമേരിക്ക; പ്രശ്‌ന പരിഹാരത്തിനുള്ള വഴിയെന്ന് ട്രംപ്‌

വാഷിങ്ടണ്‍: കാലങ്ങളായി പിന്തുടര്‍ന്നു വന്നിരുന്ന അമേരിക്കന്‍ വിദേശ നയത്തെ തലകീഴായി മറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജറുസലേമിനെ ഇസ്രായിലിന്റ തലസ്ഥാനമായി ഔദ്യോഗികമായി അംഗീകരിച്ചു. മധ്യേഷ്യയിലെ സമാധാന നീക്കങ്ങള്‍ക്ക് തടയിടുന്നതാണ് ട്രംപിന്റെ പുതിയ നീക്കം. 

ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കേണ്ട ശരീയായ സമയം ഇതാണ്. ഇതാണ് ശരിയായ കാര്യമെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. വിശുദ്ധ നഗരമായ ജെറുസലേമിനെ ചൊല്ലി ഏഴ് ദശകങ്ങളായി നിലനിന്നിരുന്ന അവകാശ തര്‍ക്കത്തിലാണ് അമേരിക്കയിപ്പോള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 

ഇസ്രായേല്‍-പാലസ്ഥീന്‍ പ്രശ്‌നം പരിഹരിക്കാന്‍ ജെറുസലേമിനെ ഇസ്രായേലിന്റേതാക്കുന്നതോടെ സാധിക്കുമെന്നും ട്രംപ് പറയുന്നു. ബില്‍ ക്ലിന്റന്‍ മുതല്‍ ജോര്‍ജ് ബുഷ് വരെയുള്ള അമേരിക്കന്‍ ഭരണാധികാരികള്‍ ജെറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കാമെന്ന വാഗ്ദാനം നല്‍കി പോന്നിരുന്നു എങ്കിലും, തുടര്‍ന്നുണ്ടാകുന്ന യുദ്ധങ്ങളും, സമാധാന പ്രശ്‌നങ്ങളും മുന്‍നിര്‍ത്തി പിന്‍തിരിഞ്ഞു പോരുകയായിരുന്നു. 

അമേരിക്കന്‍ നയത്തില്‍ മുന്നറിയിപ്പ് നല്‍കി നിരവധി ലോക തലവന്മാര്‍ മുന്നോട്ടു വന്നിരുന്നു. പാലസ്ഥീനിയന്‍ പ്രസിഡന്റ് മഹ്മുദ് അബ്ബാസുമായി സംസാരിച്ചതിന് ശേഷം മാര്‍പ്പാപ്പയും പരസ്യ പ്രതികരണവുമായെത്തി. അടുത്ത ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്ന സംഭവങ്ങളില്‍ എനിക്ക് നിശബ്ദനായി ഇരിക്കാന്‍ സാധിക്കില്ലെന്നായിരുന്നു മാര്‍പ്പാപ്പയുടെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com