പോര്‍ക്കും വൈനും വിറ്റില്ല; സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടാന്‍ കോടതി ഉത്തരവ്

പോര്‍ക്കും ആല്‍ക്കഹോള്‍ ഉല്‍പ്പന്നങ്ങളും കടയില്‍ വില്‍ക്കാത്തതിനാല്‍ പ്രാദേശ വാസികള്‍ക്ക് മികച്ച സേവനം നല്‍കാന്‍ സൂപ്പര്‍മാര്‍ക്കറ്റിന് ആവുന്നില്ലെന്ന് ആരോപിച്ചാണ് പ്രാദേശിക ഭരണകൂടം രംഗത്തെത്തിയത്
പോര്‍ക്കും വൈനും വിറ്റില്ല; സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടാന്‍ കോടതി ഉത്തരവ്

പാരിസ്: പോര്‍ക്കും വൈനും വില്‍ക്കാത്തതിന് പാരിസിലെ ഹലാല്‍ സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടാന്‍ ഫ്രാന്‍സ് ഉത്തരവിട്ടു. പാട്ടത്തിന് എടുത്തപ്പോള്‍ നല്‍കിയ വ്യവസ്ഥകള്‍ പാലിക്കുന്നില്ല എന്നു പറഞ്ഞാണ് കൊളംബസിലെ ഗുഡ് പ്രൈസ് മിനി മാര്‍ക്കറ്റ് അടച്ചുപൂട്ടിയത്. സാധാരണ ഫുഡ് സ്റ്റോറായി പ്രവര്‍ത്തിക്കും എന്ന വ്യവസ്ഥ ലംഘിച്ചെന്ന് കോടതി പറഞ്ഞു. 

പോര്‍ക്കും ആല്‍ക്കഹോള്‍ ഉല്‍പ്പന്നങ്ങളും കടയില്‍ വില്‍ക്കാത്തതിനാല്‍ പ്രാദേശ വാസികള്‍ക്ക് മികച്ച സേവനം നല്‍കാന്‍ സൂപ്പര്‍മാര്‍ക്കറ്റിന് ആവുന്നില്ലെന്ന് ആരോപിച്ചാണ് പ്രാദേശിക ഭരണകൂടം രംഗത്തെത്തിയത്. എന്നാല്‍ മദ്യം ജനറല്‍ ഡയറ്റിന്റെ ഭാഗമല്ലെന്നായിരുന്നു സൂപ്പര്‍മാര്‍ക്കറ്റിന്റെ വാദം. എന്നാല്‍ ഭക്ഷണത്തെ സമ്പൂര്‍ണമാക്കാന്‍ ഇവ വില്‍ക്കാന്‍ കടയ്ക്ക് മടിയില്ലെന്നും ഇവര്‍ വ്യക്തമാക്കി. 

മുസ്ലീം വിഭാഗം വിലക്ക് കല്‍പ്പിക്കുന്ന ഉല്‍പ്പന്നങ്ങളാണ് കടയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് സാധാരണ ഭക്ഷണത്തിന്റെ പൊതുബോധത്തിന് അനുയോജ്യമായിരിക്കില്ലെന്നും കോടതി പറഞ്ഞു. പാട്ട വ്യവസ്ഥയുടെ ലംഘനമായി കണ്ട് കടയുടെ ലീസ് അവസാനിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു. പ്രാദേശിക ഭരണകൂടം കോടതി വ്യവഹാരത്തിനായി ചെലവാക്കിയ 4000 യൂറോ തിരിച്ച് നല്‍കാനും സൂപ്പര്‍മാര്‍ക്കറ്റിന്റെ മാനേജരോട് ആവശ്യപ്പെട്ടു..
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com