മരണ സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ല; മരിച്ച മകന്റെ ശരീരം വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിച്ച് യുവതി

മരണസര്‍ട്ടിഫിക്കറ്റ് കിട്ടുന്നതുവരെ കുഞ്ഞിന്റെ ശരീരം സൂക്ഷിക്കാന്‍ ആശുപത്രി അധികൃതര്‍ പറഞ്ഞതോടെയാണ് മരിച്ച മകന് വേണ്ടി അമ്മ വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ സ്ഥലം കണ്ടെത്തിയത്
മരണ സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ല; മരിച്ച മകന്റെ ശരീരം വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിച്ച് യുവതി

ലിമ: മരിച്ച മകന്റെ ശരീരം ദഹിപ്പിക്കാനാകാതെ റഫ്രിജറേറ്ററില്‍ സൂക്ഷിച്ച് പെറുവിയന്‍ യുവതി. മരണസര്‍ട്ടിഫിക്കറ്റ് കിട്ടുന്നതുവരെ കുഞ്ഞിന്റെ ശരീരം സൂക്ഷിക്കാന്‍ ആശുപത്രി അധികൃതര്‍ പറഞ്ഞതോടെയാണ് മരിച്ച മകന് വേണ്ടി അമ്മ വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ സ്ഥലം കണ്ടെത്തിയത്. 

കഴിഞ്ഞ ശനിയാഴ്ചയാണ് മോണിക്ക പൊളോമിനോ പൂര്‍ണവളര്‍ച്ചയെത്തുന്നതിന് മുന്‍പ് ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. എന്നാല്‍ കുഞ്ഞ് തിങ്കളാഴ്ച മരിക്കുകയായിരുന്നു. ലിമയിലെ സര്‍ജിയോ ബെര്‍ണാലെസ് ഹോസ്പിറ്റലിലെ സുരക്ഷാ ജീവനക്കാരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുന്‍പായി കുട്ടിയെ വീട്ടിലേക്ക് മാറ്റേണ്ടതായി വന്നു. 

തന്നെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിനൊപ്പം കുട്ടിയേയും തനിക്ക് നല്‍കി. മരണ സര്‍ട്ടിഫിക്കറ്റിനായുള്ള പേപ്പര്‍വര്‍ക്കുകള്‍ ചെയ്യാനുളള സമയം പോലും കിട്ടാതിരുന്നതിനാല്‍ അന്നു മുതല്‍ തന്റെ വീട്ടിലെ ഫ്രിഡ്ജിന്റെ ഉള്ളിലാണ് കുട്ടിയെ സൂക്ഷിച്ചിരിക്കുന്നതെന്നും പൊളോമിനൊ പറഞ്ഞു. കുഞ്ഞിന്റെ സംസ്‌കാരം നടത്തണമെന്നുണ്ടെന്നും എന്നാല്‍ അതിനായി മരണസര്‍ട്ടിഫിക്കേറ്റ് ലഭിക്കണമെന്നും അമ്മ പറഞ്ഞു. ചൊവ്വാഴ്ചയാണ് പൊലോമിനോ വീട്ടിലേക്ക് തിരികെ എത്തിയത്. ഇപ്പോഴും കുട്ടിയുടെ ശരീരം റഫ്രിജറേറ്ററിനുള്ളിലാണ്. മകനെ സൂക്ഷിച്ചിരിക്കുന്ന റെഫ്രിജറേറ്ററിന്റെ ഡോറില്‍ 'തൊടരുതെന്ന്' എഴുതിവെച്ചിരിക്കുകയാണ് ഈ അമ്മ. യുവതിയുടെ പരാതിയെത്തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com