450 മില്യണ്‍ ഡോളറിന് ഡാവിഞ്ചിയുടെ 'സാല്‍വദോര്‍ മുണ്ടി'വാങ്ങിയത് സൗദി കിരീടാവകാശിയാണെന്ന് റിപ്പോര്‍ട്ട്

കഴിഞ്ഞ മാസമാണ് റെക്കോഡ് തുകയ്ക്ക് ഡാവിഞ്ചി പെയിന്റിംഗ് വിറ്റുപോയത്
450 മില്യണ്‍ ഡോളറിന് ഡാവിഞ്ചിയുടെ 'സാല്‍വദോര്‍ മുണ്ടി'വാങ്ങിയത് സൗദി കിരീടാവകാശിയാണെന്ന് റിപ്പോര്‍ട്ട്

ലിയണാര്‍ഡോ ഡാവിഞ്ചിയുടെ പെയിന്റിംഗ് 450 മില്യണ്‍ ഡോളറിന് വാങ്ങിയത് സൗദി അറേബ്യയുടെ കിരീടാവകാശി പ്രിന്‍സ് മൊഹമ്മെദ് ബിന്‍ സല്‍മാനാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസമാണ് റെക്കോഡ് തുകയ്ക്ക് ഡാവിഞ്ചി പെയിന്റിംഗ് വിറ്റുപോയത്. ഇടനിലക്കാരന്റെ സഹായത്തോടെയാണ് യുവരാജാവ് ക്രിസ്തുവിന്റെ 'സാല്‍വദോര്‍ മുണ്ടി' സ്വന്തമാക്കിയതെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഡാവിഞ്ചിയുടെ വിശ്വപ്രസിദ്ധമായ ചിത്രം പ്രിന്‍സ് ബാദര്‍ ബിന്‍ അബ്ദുള്ള ബിന്‍ മൊഹമ്മെദ് ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദിന്റെ പേരിലാണ് വാങ്ങിയിരിക്കുന്നത്. എന്നാല്‍ ബാദര്‍ വെറും ഇടനിലക്കാരന്‍ മാത്രമാണെന്നും ചിത്രത്തിന്റെ യഥാര്‍ത്ഥ ഉടമ മൊഹമ്മെദ് ബിന്‍ സല്‍മാനാണെന്നും വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസ് രഹസ്യാന്വേഷണ സംഘത്തേയും പേര് വെളിപ്പെടുത്താത്ത ചില സ്രോതസ്സുകളേയും ഉദ്ധരിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട്. സൗദി കിരീടവകാശിയുടെ പ്രോക്‌സി മാത്രമാണ് ബാദര്‍. 

റെക്കോഡ് വിലക്ക് വിറ്റുപോയ ഡാവിഞ്ചിയുടെ പെയിന്റിംഗ് പ്രദര്‍ശിപ്പിക്കുമെന്ന് ലൗറ അബുദാബി ബുധനാഴ്ച അറിയിച്ചിരുന്നു. 1500 കളില്‍ വരച്ചതായി കരുതുന്ന 'സാല്‍വദോര്‍ മുണ്ടി' ഡാവിഞ്ചിയുടെ സ്വകാര്യ ശേഖരത്തിലുണ്ടായിരുന്നതെന്നാണ് പറയപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com