ക്രിസ്മസ് ദിനത്തില്‍ കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഭാര്യയ്ക്കും അമ്മയ്ക്കും അനുമതി

ഇന്ത്യന്‍ ചാരനെന്നു മുദ്രകുത്തി വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു പാക് ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അമ്മയ്ക്കും ഭാര്യയ്ക്കും പാക് അനുമതി
ക്രിസ്മസ് ദിനത്തില്‍ കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഭാര്യയ്ക്കും അമ്മയ്ക്കും അനുമതി

ഇസ്‌ലാമാബാദ്: ഇന്ത്യന്‍ ചാരനെന്നു മുദ്രകുത്തി വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു പാക് ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അമ്മയ്ക്കും ഭാര്യയ്ക്കും പാക് അനുമതി. ഡിസംബര്‍ 25ന് കാണാനാണ്  പാക്ക് വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയത്.  

കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഭാര്യയ്ക്കും അമ്മയ്ക്കും അനുമതി നല്‍കണമെന്ന് രാജ്യാന്തര നീതിന്യായ കോടതിയില്‍ ഇന്ത്യ അപ്പീല്‍ നല്‍കിയിരുന്നു.  മാനുഷിക പരിഗണനയുടെ പേരിലാണ് അനുമതിയെന്നാണ് പാക്ക് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്.

കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം തുടര്‍ച്ചയായി 18 തവണ പാക്കിസ്ഥാന്‍ തളളിയിരുന്നു. കുല്‍ഭൂഷണ്‍ ഒരു സാധാരണ തടവുകാരനല്ലെന്നു ചൂണ്ടിക്കാട്ടിയാണു പാക്ക് വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചിരുന്നത്.

ചാരപ്രവര്‍ത്തി ആരോപിച്ച് ബലൂചിസ്ഥാനില്‍ നിന്ന് 2016 മാര്‍ച്ചിലണ് കുല്‍ഭൂഷന്‍ ജാദവിനെ അസ്റ്റ് ചെയ്തത്. ഇന്ത്യന്‍ നേവിയുടെ കമാന്റിങ് ഓഫീസറായിരുന്ന ഇദ്ദേഹം വിരമിച്ച ശേഷം ഇന്ത്യയ്ക്കു വേണ്ടി ചാരവൃത്തി ചെയ്യുകയായിരുന്നു എന്നാണ് പാകിസ്ഥാന്‍ ആരോപിച്ചത്. 2017ല്‍ ഏപ്രിലാണ് കുല്‍ഭൂഷന് പാകിസ്ഥാന്‍ വധശിക്ഷ വിധിച്ചത്. എന്നാല്‍ അന്താരാഷ്ട്ര നീതിന്യായ കോടതി വധശിക്ഷ തടയുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് സന്ദര്‍ശിക്കാന്‍ പാകിസ്ഥാന്‍ അനുമതി നല്‍കുകയായിരുന്നു. ഇവരെ ഉപദ്രവിക്കാനോ ചോദ്യം ചെയ്യാനോ പാടില്ലെന്നും ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഉദ്ദ്യോഗസ്ഥരെ ഒപ്പം പോകാന്‍ അനുവദിക്കണമെന്നടക്കമുള്ള ആവശ്യങ്ങള്‍ ഇന്ത്യ മുന്നോട്ട് വെച്ചത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com