ജുമാ നമസ്‌കാരം വൈറ്റ് ഹൗസിനു മുന്നില്‍; മുസ്ലിംകളുടെ പ്രതിഷേധം ട്രംപിന്റെ വീട്ടുപടിക്കല്‍

ട്രംപിന് സ്വന്തമായുള്ളത് ട്രംപ് ടവറാണ്. അത് അദ്ദേഹം ഇസ്രയേലികള്‍ക്കു കൊടുത്തോട്ടെ
ജുമാ നമസ്‌കാരം വൈറ്റ് ഹൗസിനു മുന്നില്‍; മുസ്ലിംകളുടെ പ്രതിഷേധം ട്രംപിന്റെ വീട്ടുപടിക്കല്‍

വാഷിങ്ടണ്‍: ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിയില്‍ പ്രതിഷേധിച്ച് നൂറു കണക്കിനു മുസ്ലിംകള്‍ വൈറ്റ് ഹൗസിനു മുന്നില്‍ ജുമാ നമസ്‌കാരം നടത്തി. അമേരിക്കന്‍ മുസ്ലിം സംഘടനകളുടെ ആഹ്വാനം അനുസരിച്ചായിരുന്നു പ്രതിഷേധം.

വെള്ളിയാഴ്ച ഉച്ചയ്ക്ക്, പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിനു മുന്നിലെത്തിയ വിശ്വാസികള്‍ അവിടെ നിസ്‌കാരപ്പായ വിരിച്ച് പ്രാര്‍ഥന നടത്തുകയായിരുന്നു. പലസ്തീന്‍ പതാകയുടെ നിറത്തിലുള്ള ഷാള്‍ അണിഞ്ഞായിരുന്നു വിശ്വാസികള്‍ എത്തിയത്. വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലുമുള്ള ഇസ്രയേലി അധിനിവേശത്തിന് എതിരായ പ്ലക്കാര്‍ഡുകളും അവര്‍ ഉയര്‍ത്തിക്കാട്ടി. 

ട്രംപിന് പലസ്തീനിലോ ജറുസലേമിലോ ഒരു തരി മണ്ണില്ലെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ട്രംപിന് സ്വന്തമായുള്ളത് ട്രംപ് ടവറാണ്. അത് അദ്ദേഹം ഇസ്രയേലികള്‍ക്കു കൊടുത്തോട്ടെ- അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ നിഹാദ് അവാദ് പറഞ്ഞു. അമേരിക്കയില്‍ ക്രിസ്ത്യന്‍ മതതീവ്രവാദം ശക്തിപ്പെടുത്തുകയാണ് ട്രംപ് ചെയ്യുന്നതെന്നും അവാദ് കുറ്റപ്പെടുത്തി.

സമാധാനമല്ല, കലാപമാണ് ട്രംപിന്റെ നടപടികളിലൂടെ ഉണ്ടാവുകയെന്ന് പ്രതിഷേധക്കാര്‍ മുന്നറിപ്പു നല്‍കി. 

്അതിനിടെ അമേരിക്കന്‍ നടപടിയെത്തുടര്‍ന്ന് പശ്ചിമേഷ്യയില്‍ സ്ഥിതി സംഘാര്‍ഷാത്മകമായിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com