5000 ഡോളറിന്റെ സെക്‌സ് ഡോള്‍ മോഷ്ടിച്ചയാള്‍ സിസിടിവിയില്‍ കുടുങ്ങി

വളരെ വില കൂടിയ 'ഡൊറോത്തി' എന്ന സെക്‌സ് പാവയാണ് കടയില്‍ നിന്നും മോഷണം പോയത്. 
5000 ഡോളറിന്റെ സെക്‌സ് ഡോള്‍ മോഷ്ടിച്ചയാള്‍ സിസിടിവിയില്‍ കുടുങ്ങി

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ 5000 ഡോളറിന്റെ സെക്‌സ് ടോയ്‌സ് മോഷ്ടിച്ചയാള്‍ സിസിടിവി കാമറയില്‍ കുടുങ്ങി. വളരെ വില കൂടിയ 'ഡൊറോത്തി' എന്ന സെക്‌സ് പാവയാണ് കടയില്‍ നിന്നും മോഷണം പോയത്. 

മോഷ്ടാവ് വാഹനത്തില്‍ നിന്നും ചാടിയിറങ്ങി കടയുടെ പൂട്ട് എടുക്കുവാന്‍ ശ്രമിക്കുകയും തുടര്‍ന്ന് അഗ്‌നിശമനത്തിനുള്ള യന്ത്രം ഉപയോഗിച്ച് പൂട്ട് തകര്‍ത്ത് അകത്തുകടക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.

168 സെന്റി മീറ്റര്‍ നീളമുള്ള സെക്‌സ് ഡോളാണ് കടയില്‍നിന്നും മോഷ്ടിച്ചത്. ഇലാസ്തിക സ്വഭാവമുള്ള പാവയുടെ തൊലിയും ശരീര ഭാഗങ്ങളും ജീവനുള്ള സ്ത്രീയുടേതുപോലെയാണ്. അന്വേഷണത്തിന്റെ ഭാഗമായി സിസിടിവിയില്‍ നിന്നും ലഭിച്ച മോഷ്ട്ടാവിന്റെ ചിത്രം പൊലീസ് പുറത്ത് വിടുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com