ആല്‍ബത്തില്‍ പഴം കഴിച്ചത് ശരിയായില്ല;  പോപ് ഗായികയ്ക്ക് രണ്ടുവര്‍ഷം ജയില്‍ശിക്ഷ

ആല്‍ബത്തില്‍ പഴം കഴിച്ചത് ശരിയായില്ല;  പോപ് ഗായികയ്ക്ക് രണ്ടുവര്‍ഷം ജയില്‍ശിക്ഷ

ഐ ഹാവ് ഇഷ്യൂസ് എന്ന പേരില്‍ പുറത്തിറക്കിയ ആല്‍ബമാണ് വിവാദമായത്

കെയ്‌റോ : ഈജിപ്ഷ്യന്‍ പോപ് ഗായിക ഷൈമ അഹമ്മദിന് രണ്ടുവര്‍ഷം ജയില്‍ശിക്ഷ വിധിച്ചു. സംഗീത ആല്‍ബത്തില്‍ സദാചാരത്തിന് നിരക്കാത്ത രീതിയില്‍ പ്രവര്‍ത്തിച്ചു എന്നാരോപിച്ചാണ് ഷൈമയെ ശിക്ഷിച്ചത്. പൊതു സമൂഹത്തിന്റെ സദാചാരമൂല്യങ്ങളെ തകര്‍ക്കുന്നതാണ് വീഡിയോ എന്നും കോടതി നിരീക്ഷിച്ചു. രണ്ടു വര്‍ഷം ജയില്‍ ശിക്ഷയ്ക്ക് പുറമെ, പതിനായിരം പൗണ്ട്  പിഴ അടയ്ക്കാനും കെയ്‌റോ കോടതി ഉത്തരവിട്ടു. 

ഐ ഹാവ് ഇഷ്യൂസ് എന്ന പേരില്‍ പുറത്തിറക്കിയ ആല്‍ബമാണ് വിവാദമായത്. ഒരു ക്ലാസില്‍ ഒരുപറ്റം യുവാക്കള്‍ക്ക് ക്ലാസെടുക്കുന്ന വിധത്തിലാണ് ആല്‍ബം ചിത്രീകരിച്ചിട്ടുള്ളത്. ഗ്ലാമറസായി വസ്ത്രം ധരിച്ച ഗായിക ഏത്തപ്പഴവും ആപ്പിളും കഴിക്കുന്നത് വീഡിയോയിലുണ്ട്. ഇതെല്ലാം കാമോദ്ദീപനപരം ആണെന്നാണ് അധികൃതരുടെ നിലപാട്. റിലീസ് ചെയ്തതിന് പിന്നാലെ ആല്‍ബം വൈറലായിരുന്നു. 

നവംബറില്‍ ഫേസ്ബുക്ക് പേജില്‍ വീഡിയോ പോസ്റ്റ് ചെയ്ത്, ഏതാനും ദിവസങ്ങള്‍ക്കകം തന്നെ പത്തുലക്ഷത്തോളം പേരാണ് കണ്ടത്. വീഡിയോ വൈറലായതിന് പിന്നാലെ, ഷൈമയ്‌ക്കെതിരെ സദാചാരവാദികള്‍ രൂക്ഷപ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു. ആല്‍ബം വിവാദമായതിന് പിന്നാലെ ഷൈമ ക്ഷമാപണം രേഖപ്പെടുത്തിയെങ്കിലും രക്ഷയായിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com