ഭൂമിയോട് സാമ്യമുള്ള ഏഴ് ഗ്രഹങ്ങള്‍

ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യത്തിന് പ്രതീക്ഷ നല്‍കുന്നതാണ് ഏഴ് ഗ്രഹങ്ങളുടെ കണ്ടുപിടുത്തം
ഭൂമിയോട് സാമ്യമുള്ള ഏഴ് ഗ്രഹങ്ങള്‍

ന്യൂഡല്‍ഹി: ഭൂമിയോട് സാമ്യമുള്ള ഏഴ് ഗ്രഹങ്ങള്‍ കണ്ടെത്തി നാസ. ഭൂമിക്ക് പുറത്ത് ജീവന്റെ തുടിപ്പുകള്‍ തേടുന്ന ശാസ്ത്ര ലോകത്തിന് നിര്‍ണായകമാകുന്ന കണ്ടുപിടുത്തമാണ് നാസ നടത്തിയിരിക്കുന്നത്. 

ഭൂമിക്ക് സമാനമായി, ഒരു നക്ഷത്രത്തെയാണ് പുതിയതായി കണ്ടെത്തിയിരിക്കുന്ന ഏഴ് ഗ്രഹങ്ങളും വലംവയ്ക്കുന്നത്. ഭൂമിയുള്‍പ്പെടുന്ന സൗരയുധത്തില്‍ നിന്നും
 39 പ്രകാശ വര്‍ഷം മാത്രം അകലെയാണ് സൗരയുധത്തിന് സമാനമായ രീതിയില്‍ നക്ഷത്രത്തെ ചുറ്റുന്ന ഏഴ് ഗ്രഹങ്ങളും. 

ഈ ഏഴ് ഗ്രഹങ്ങളിലും ജലത്തിന്റെ സാന്നിധ്യവും, ജീവന് അനുകൂലമായ അന്തരീക്ഷവുമുണ്ടെന്നാണ് സൂചന. എന്നാല്‍ ഇതില്‍ മൂന്ന് ഗ്രഹങ്ങളില്‍ ജീവന് അനുകൂലമായ സാഹചര്യങ്ങള്‍ കൂടുതലായുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. 

ഏഴ് ഗ്രഹങ്ങള്‍ വലംവയ്ക്കുന്ന നക്ഷത്രത്തിന് ട്രാപ്പിസ്റ്റ്-1 എന്നാണ് പേരിട്ടിരിക്കുന്നത്. ട്രാപ്പിസ്റ്റ്ന് ചൂട് കുറവായതിനാലാണ് ഇതിനെ ചുറ്റുന്ന ഗ്രഹങ്ങളില്‍ ജലത്തിന്റെ സാന്നിധ്യം ഉണ്ടാകാമെന്ന നിഗമനത്തിലേക്ക് ശാസ്ത്രജ്ഞരെത്തിയത്.  നാസയുടെ സ്പിറ്റ്‌സര്‍ ദൂരദര്‍ശനിയാണ് സൗരയുധത്തിന് സമാനമായ ഗ്രഹങ്ങളുടെ കൂട്ടത്തെ കണ്ടെത്തിയത്. 

സൂര്യനേക്കാള്‍ പത്തിരട്ടി ചെറുതാണ് ട്രാപ്പിസ്റ്റ്-1. ട്രാപ്പിസ്റ്റിനോട് ഏറ്റവും അടുത്തുള്ള ഗ്രഹത്തിന് ഇതിനെ ഒരു തവണ വലംവയ്ക്കാന്‍ വേണ്ടിവരുന്നത് ഒന്നര ദിവസം മാത്രമാണ്. ഏറ്റവും അകലെയുള്ളതിനാകട്ടെ ഒരു തവണ വലംവയ്ക്കുന്നതിന് 20 ദിവസവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com