തീവ്രവാദി മുസ്ലിം പേരുള്ളവരാണെങ്കില്‍ നല്‍കുന്ന വാര്‍ത്താ പ്രാധാന്യത്തില്‍ 449% വര്‍ധന

തീവ്രവാദി മുസ്ലിം പേരുള്ളവരാണെങ്കില്‍ നല്‍കുന്ന വാര്‍ത്താ പ്രാധാന്യത്തില്‍ 449% വര്‍ധന

ന്യൂയോര്‍ക്ക്: അമേരിക്കയുടെ ഇസ്ലാം പേടിക്കുള്ള കാരണം വ്യക്തമാക്കുന്ന പുതിയ പഠനം പുറത്ത്. ഭീകരാക്രമണം നടത്തുന്നതു മുസ്ലിം പേരുള്ളവരാണെങ്കില്‍ ഇവിടെ വാര്‍ത്താ പ്രാധാന്യം നല്‍കുന്നത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ 449 ശതമാനം വര്‍ധിച്ചതായാണ് ജോര്‍ജിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനം വ്യക്തമാക്കുന്നത്. 

2011 മുതല്‍ 2015 വരെയുള്ള കാലയളവില്‍ അമേരിക്കയില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്ക് മാധ്യമങ്ങള്‍ നല്‍കുന്ന ശ്രദ്ധ അടിസ്ഥാനമാക്കിയാണ് പഠന നടത്തിയത്. മുസ്ലിം നാമധാരിയാണ് ആക്രണം നടത്തിയതെങ്കില്‍ മറ്റുപേരുകളിലുള്ളവര്‍ നടത്തുന്നതിനേക്കാള്‍ മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്താ പ്രാധാന്യം ഇക്കാലയളവില്‍ അഞ്ചു മടങ്ങു വര്‍ധിച്ചു.

ഇക്കാലയളവില്‍ അമേരിക്കയില്‍ നടന്ന മൊത്തം ഭീകരാക്രമണത്തില്‍ 12.4 ശതമാനം ആക്രമണങ്ങള്‍ മുസ്ലിം പേരിലുള്ളവര്‍ നടത്തിയപ്പോള്‍ നല്‍കിയ വാര്‍ത്താ പ്രാധാന്യം 41.4 ശതമാനമാണെന്ന് സര്‍വെ വ്യക്തമാക്കുന്നു.

മുസ്ലിംങ്ങളെ കുറിച്ചുള്ള ഭീതി പരത്തുന്നവയില്‍ അമേരിക്കയിലുള്ള മാധ്യമങ്ങള്‍ക്കു വലിയ പങ്കുണ്ടെന്നാണ് പഠനം നല്‍കുന്ന സൂചന. അമേരിക്കയില്‍ നടന്ന ഓരോ ഭീകരാക്രമണങ്ങള്‍ക്കും അവിടെയുള്ള പത്രങ്ങള്‍ നല്‍കുന്ന ലേഖനങ്ങളുടെ എണ്ണവും പഠന വിധേയമാക്കി. 

2013ല്‍ നടന്ന ബോസ്റ്റണ്‍ സ്‌ഫോടന പരമ്പരയ്ക്കു പിന്നില്‍ രണ്ട് മുസ്ലിം പേരുള്ള തീവ്രവാദികളായിരുന്നു. മൂന്ന് ആളുകള്‍ കൊല്ലപ്പെട്ട ഈ സ്‌ഫോടന പരമ്പരയില്‍ മൂന്ന് ആളുകള്‍ കൊല്ലപ്പെട്ടു. പഠനവിധേയമാക്കിയ ഈ അഞ്ചുവര്‍ഷത്തിനുള്ളില്‍ തീവ്രവാദ ആക്രമണങ്ങള്‍ക്കു നല്‍കിയ മൊത്തം കവറേജില്‍ 20 ശതമാനവും ബോസ്റ്റണ്‍ സ്‌ഫോടന പരമ്പരയ്ക്കാണ് മാധ്യമങ്ങള്‍ നല്‍കിയത്.

അതേസമയം, 2012ല്‍ വിസ്‌കോന്‍സിനിലുള്ള സിഖ് അമ്പലത്തലത്തില്‍ വേഡ് മൈക്കിള്‍ പേജ് എന്ന വെള്ളക്കാരന്‍ നടത്തിയ കൂട്ടക്കൊലയില്‍ ആറുപേര്‍ മരിച്ചെങ്കിലും നല്‍കിയ വാര്‍ത്താ കവറേജ് 3.8 ശതമാനം മാത്രമാണ്. സൗത്ത് കരോളിനയിലെ ചാള്‍സ്റ്റണില്‍ ആഫ്രിക്കന്‍ അമേരിക്കന്‍ ചര്‍ച്ചില്‍ നടന്ന വെടിവെയ്പ്പില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ഡിലന്‍ റൂഫ് എന്ന പേരിലുള്ള പ്രതിയായിരുന്നു കുറ്റക്കാരന്‍. ഇതിന് നല്‍കിയ വാര്‍ത്താ പ്രാധാന്യമാകട്ടെ 7.4 ശതമാനം മാത്രം. 2014ല്‍ കാനസ് സിനഗോഗില്‍ ഫ്രേസിയര്‍ ഗ്ലെന്‍ മില്ലര്‍ എന്നയാള്‍ നടത്തിയ വെടിവയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടപ്പോള്‍ നല്‍കിയ കവറേജ് 3.3 ശതമാനവും. ഈ പറഞ്ഞ ആക്രമണങ്ങളെല്ലാം തീവ്രവാദം എന്ന ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്-പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മുസ്ലിംങ്ങള്‍ നടത്തുന്ന തീവ്രവാദ ആക്രമണങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നില്ലെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവന നടത്തിയിരുന്നു. അമേരിക്കയ്ക്കുള്ള ഇസ്ലാം പേടിക്കു വേറെ എവിടെയും അന്വേഷിച്ചു പോകേണ്ടെന്നും പഠന റിപ്പോര്‍ട്ടിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com